‘എൻഡ് പ്ലാസ്റ്റിക് പൊലുഷൻ ‘ ശില്പശാല കോതമംഗലത്ത് സംഘടിപ്പിച്ചു.

0

എറണാകുളം ജില്ല : 2025 ജൂൺ 23

കോതമംഗലം മേഖല:

എറണാകുളം ജില്ല കോതമംഗലം മേഖലാക്കമ്മിറ്റി മെൻ്റർ കെയർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ ‘എൻഡ് പ്ലാസ്റ്റിക് പൊലുഷൻ ‘ എന്നതിനെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു.

മെൻ്റ്ർ അക്കാദമി ഡയറക്ടർ ആഷ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു. മുൻ മലിനീകരണ നിയന്ത്രണ ബോർഡ് റിട്ട. ശാസ്ത്രജ്ഞൻ വി.കെ. രാജീവൻ വിഷയാവതരണം നടത്തി.

പഞ്ചായത്ത് സെക്രട്ടറി എം.എം.ഷംസുദീൻ ,
ആരോഗ്യ പ്രവർത്തകൻ കെ.പി.സജീർ,
ആരോഗ്യ വകുപ്പ് മുൻ ബയോളജിസ്റ്റ് അബ്ദുൾ ജബ്ബാർ,
അദ്ധ്യാപക വിദ്യാർത്ഥി ശാലുമോൾ, കെ.ഇ. സജീവ് തുടങ്ങിയവർ സംസാരിച്ചു

പരിഷത്ത് മേഖലാ പ്രസിഡൻ്റ് കെ.ബി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ പി. സന്തോഷ്കുമാർ സ്വാഗതവും മേഖലാ സെക്രട്ടറി തോമസ് ചെറിയാൻ നന്ദിയും പറഞ്ഞു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed