പരിസ്ഥിതി ദിനാചരണം നെടുമെങ്ങാട് മേഖല
നെടുമെങ്ങാട്: പരിസ്ഥിതി ദിനാചരണത്തിൻ്റെഭാഗമായി നെടുമങ്ങാട് കച്ചേരിനടയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ
തിരുവനന്തപുരം ജില്ലാ പരിസരവിഷയ സമിതി കൺവീനർ വി. ഹരിലാൽ
ആഗോളതാപനം, കാലാവസ്ഥാമാറ്റം,പ്ലാസ്റ്റിക് മലിനീകരണം എന്നവിഷയത്തിൽ പ്രഭാഷണം നടത്തി. പരിഷത്ത് നെടുമങ്ങാട് മേഖലാ പ്രസിഡൻ്റ് കെ.വിജയൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ.കെ.നാഗപ്പൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എസ്.ബിജുകുമാർ നന്ദിയും പറഞ്ഞു.
കരകുളം ഗവ: എൽ. പി. ബി. എസ്സിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക മായ ടീച്ചറും വാർഡ് മെമ്പർ വീണയും ചേർന്ന് വൃക്ഷത്തൈ നട്ട് ഉത്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാക്കമ്മറ്റി അംഗം എ.കെ. നാഗപ്പൻ പരിസ്ഥിതി ദിന സന്ദേശം മാജിക്കുകളിലൂടെ അവതരിപ്പിച്ചു. പരിഷത്ത് തിരുവനന്തപുരം ജില്ലാ
വൈസ് പ്രസിഡന്റ് ബി.നാഗപ്പൻ, നെടുമങ്ങാട് മേഘലാക്കമ്മറ്റി അംഗങ്ങളായ
മോഹൻ രാജ്,
എസ്.വി. രാജേഷ് എന്നിവർ പങ്കെടുത്തു