ഗ്രാമീണ വനിതാ ദിനാചരണം – കഴക്കൂട്ടം മേഖല

0

 

തിരുവനന്തപുരം :

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയും (തിരുവനന്തപുരം ജില്ല) കഠിനംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമീണ വനിതാദിനാഘോഷം മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ആർ . പാർവതി ദേവി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ഗ്രിഗോറി അധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് സാമൂഹിക പ്രവർത്തക മേഴ്സി അലക്സാണ്ടർ, ഗ്രാമപഞ്ചായത്ത് വനിത പ്രതിനിധികൾ, തിരുവനന്തപുരം ജില്ല ജെൻഡർ വിഷയ സമിതി കൺവീനർ സിനി .എസ് തുടങ്ങിയവർ സംസാരിച്ചു. 

സമ്മേളനത്തിൽ കുടുംബശ്രീ, അങ്കണവാടി, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേനാ പ്രവർത്തകരും തങ്ങളുടെ പ്രവർത്തന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.

സമ്മേളനത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് കഴക്കൂട്ടം മേഖല ജൻഡർ വിഷയ സമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് ബേബി സുധർമ സ്വാഗതവും കഴക്കൂട്ടം മേഖല സെക്രട്ടറി ബാബുക്കുട്ടൻ.എസ് 

നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *