ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം.

0

 

കേരളാശാസ്ത്ര സാഹിത്യപരിഷത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്കാരങ്ങളും എന്ന വിഷയമായിരുന്നു. ചിറ്റൂർ മുൻസിപ്പൽ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. തോറ്റവരുടെ മനസും ജീവിതവും നന്നായി വായിക്കാനറിയുന്ന ഒരു മാഷും വാഗ്മിയും കൂടിയാണ് ഈ ജനപ്രതിനിധി.

കെ.എസ്.എസ്. പി. ജില്ലാ പ്രസിഡണ്ട് കെ.എസ്. സുധീർ സെമിനാർ വിഷയം അവതരിപ്പിച്ചു. 

സ്വജീവിതത്തിൽ നിന്നു തന്നെ ഉദാഹരണങ്ങളോടു കൂടി അവതരിപ്പിക്കാനായി. നല്ല അവതരണം.ചർചയും സജീവമായിരുന്നു. എ.കെ. ബാലൻ, നരേന്ദ്രൻ മാഷ്, ഷീജ ടീച്ചർ, കണ്ടമുത്തൻ, ജയകൃഷ്ണൻ, സി.പി.സുനന്ദൻ, നൂർജടീച്ചർ, ബി.ലത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *