യുദ്ധവിരുദ്ധ സംഗമം
ഓഗസ്റ്റ് 6, 9 – ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് ‘ ഗിവ് പീസ് എ ചാൻസ് ‘ എന്ന മുദ്രാവാക്യമുയർത്തി വിശ്വമാനവികതയുടെ സന്ദേവുമായി യുദ്ധവിരുദ്ധ സംഗമങ്ങൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലും, പൊതു ഇടങ്ങളിലും സഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനാലാപനം, ചലച്ചിത്ര പ്രദർശനം , സംവാദം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
06 ആഗസ്റ്റ് 2023
വയനാട്
കൽപ്പറ്റ : വിശ്വമാനവികതയുടെ സന്ദേശവുമായി ചുണ്ടേൽആർ.സി. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുമായി സഹകരിച്ചു കൊണ്ട് യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഹിരോഷിമ , നാഗാസാക്കി ദിനങ്ങളോടനുബന്ധിച്ചാണ് ഗിവ് പീസ് എ ചാൻസ് (Give Peace a Chance ) എന്ന മുദ്രാവാക്യവുമായി പരിപാടി സംഘടിപ്പിച്ചത്. സഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനാലാപനം, ചലച്ചിത്ര പ്രദർശനം , സംവാദം, യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി തുടങ്ങിയവ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ഒ.കെ.പീറ്റർ ഉദ്ഘാടനം ചെയ്തു. യുവസമിതി വയനാട് ജില്ലാ കൺവീനർ ജോമിഷ് പി.ജെ അധ്യക്ഷത വഹിച്ചു.