ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് കൊല്ലം ജില്ലയിൽ ആവേശകരമായ തുടക്കം
കൊല്ലം: 31.05.2025 ന് ചാത്തന്നൂർ മേഖലയിലെ ശീമാട്ടി ജംഗഷനിൽ നിന്നാണ് കൊല്ലം ജില്ലയിലെ നാടകയാത്ര തുടങ്ങിയത്. തുടർന്ന് മുഖത്തല കുറ്റിച്ചിറ , കുരീപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിലെ നാടകാവതരണത്തിന് ശേഷം ചവറ നടക്കാവിൽ സമാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പങ്കാളിത്തം ദൃശ്യമായിരുന്നു. വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യവും ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. കുരീപ്പുഴ ഗവൺമെൻ്റ് യു .പി.എസ്സിലെ യുറീക്ക ചങ്ങാതിക്കൂട്ടം കൂട്ടുകാർ അമൃതയുടെയും വിശാഖിൻ്റെയും നേതൃത്വത്തിൽ ജാഥാംഗങ്ങൾക്ക് റോസാപ്പൂവ് നൽകി സ്വീകരിച്ചു. ബി. മധു പറവൂർ ജാഥാ കൃപ്റ്റനും, ദേവിക. എസ് വൈസ് ക്യാപ്റ്റനും എൽ.ഷൈലജ ജാഥാ മാനേജരും ജി. സുനിൽ കുമാർ അസി: മനേജരുമായുള്ള നാടകയാത്രാ സംഘമാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.