കൊല്ലത്ത് ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ വൻജനപങ്കാളിത്തം.
കൊല്ലം ജില്ലയിലെ നാടകയാത്രയുടെ രണ്ടാം ദിവസമായ 01.02. 2025 ന് ഓച്ചിറ മേഖലയിലെ മേമന, ആലോചനമുക്ക് ,കരുനാഗപ്പള്ളി മേഖലയിലെ തൊടിയൂർ കിഴക്ക്, മൈനാഗപ്പള്ളി എന്നീ നാല് കേന്ദ്രങ്ങളിലാണ് ഇന്ത്യാ സ്റ്റോറി നാടകം അവതരിപ്പിച്ചത്. നിരവധി രാഷ്ട്രീയ – സാംസ്കാരിക- സാമൂഹ്യ സംഘടനകൾ ജാഥയെ സ്വീകരിച്ചു. നാല് കേന്ദ്രത്തിലും വളരെ മെച്ചപ്പെട്ട പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്നു. സ്ത്രീ പങ്കാളിത്തത്തിൽ തൊടിയൂർ കിഴക്ക്, ആലോചന മുക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊടിയൂരിൽ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ജീവിതശൈലിയുമായി ബന്ധപ്പെട്ട വീട്ടുമുറ്റ ക്ലാസ്സുകളിലും മെച്ചപ്പെട്ട പങ്കാളിത്തം ദൃശ്യമായിരുന്നു. പുസ്തക പ്രചാരണത്തിന്റെ ഭാഗമായി പുസ്തക സ്റ്റാളും ഒരുക്കിയിരുന്നു.
മൈനാഗപ്പള്ളി മേഖലയിൽ പുസ്തക പ്രചാരണം ഒരു ലക്ഷം കവിഞ്ഞു.
ജില്ലയിൽ പങ്കാളിത്തം കൊണ്ടു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്രമായിരുന്നു മൈനാഗപ്പള്ളി. വീട്ടുമുറ്റക്ലാസുകൾ. ഏകദിന ബാലോത്സവം, പാട്ടുകൂട്ടം എന്നിവ അനുബന്ധ പരിപാടികളായി സംഘടിപ്പിച്ചിരുന്നു .ഒരു ലക്ഷത്തിലധികം രൂപയുടെ പുസ്തകം പ്രചരിപ്പിക്കുകയും 220 ലധികം പേർ പങ്കെടുക്കുകയും ചെയ്ത ജില്ലയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട കേന്ദ്രമായി മാറി മൈനാഗപ്പള്ളി .