മതവിശ്വാസത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടത്തിൻ്റേത്. എ.സി മൊയ്തീൻ എം.എൽ.എ
മതവിശ്വാസത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രഭരണകൂടത്തിൻ്റേത്. ജനങ്ങളുടെ മതവിശ്വാസത്തെ തെരുവിലേയ്ക്ക് വലിച്ചിഴച്ച് ഇതര മതസ്ഥരുടെ ദേവലായങ്ങളുടെ അടിത്തട്ട് തോണ്ടാനുള്ള ശ്രമം നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്. തൃശൂർ കുന്നംകുളം മേഖലയിലെ കണിയാമ്പൽ അംബേദ്കർ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ അങ്കണത്തിൽ ഇന്ത്യാ സ്റ്റോറി നാടകാവതരണത്തിന് മുന്നോടിയായി നടന്ന പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ സീതാലക്ഷ്മി ആശംസകൾ നേർന്നു സംസാരിച്ചു.
കലാജാഥ ചരിത്രം പ്രീ . പബ്ലിക്കേഷൻ കൂപ്പൺ ഏറ്റുവാങ്ങിയാണ് എം.എൽ.എ ഉൾപ്പെടെയുള്ളവർ ജാഥയെ സ്വീകരിച്ചത്.
കേന്ദ്ര നിർവാഹക സമിതി അംഗം പി.എ തങ്കച്ചൻ മനേജരും ഐ.കെ. മണി സഹ മാനേജരും അഖിലേഷ് തയ്യൂർ ജാഥാ ക്യാപ്റ്റനും ഷീല പി.കെ വൈസ് ക്യാപ്റ്റനുമായിട്ടുള്ള മധ്യമേഖല നാടകമാത്രയാണ് തൃശൂർ ജില്ലയിൽ പര്യടനം നടത്തുന്നത്.