കൊല്ലം ജില്ലയിൽ ഇന്ത്യാ സ്റ്റോറി നാടകയാത്ര പര്യടനം പൂർത്തിയായി……

0

   കൊല്ലം ജില്ലയിലെ മൂന്നാം ദിവസത്തെ കലാജാഥ പ്രയാണം ഫെബ്രുവരി രണ്ടിന് രാവിലെ 9 മണിക്ക് ശാസ്താംകോട്ട മേഖലയിലെ ചക്കുവള്ളിയിൽ നിന്ന് ആരംഭിച്ചു. 

         രണ്ടാമത്തെ കേന്ദ്രമായ കിഴക്കേ കല്ലടയിൽ നാടകാവതരണത്തിന് മുൻപ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലും മുഖ്യമന്ത്രിയുടെ 2002ലെ സ്തുത്യർഹ സേവനത്തിനുള്ള മെഡലും നേടിയ ജയിൽ സൂപ്രണ്ട് ഷാജിയെ ആദരിച്ചു. 

        കൊട്ടാരക്കര മേഖലയിലെ കടയ്ക്കോടിലെ സ്വീകരണത്തിൽ ജനപ്രതിനിധികളും ബഹുജന – രാഷ്ട്രീയ സംഘടന പ്രതിനിധികളും ഉൾപ്പെടെ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

     ദിവസ സമാപന കേന്ദ്രം കുണ്ടറ മേഖലയിലെ ചെറുമൂട് ആയിരുന്നു മൈനാഗപ്പള്ളി രാധാകൃഷ്ണനും അനില്‍ ബാബുവും നയിച്ച പാട്ടരങ്ങോടെയാണ് ജാഥയെ സ്വീകരിച്ചത്. തുടർന്ന് ഭരണഘടന എന്ന വിഷയത്തിൽ P. ഹുമാം റഷീദ് പ്രഭാഷണം നടത്തി. പ്രധാനമന്ത്രിയുടെ യശ്വസി സ്കോളർഷിപ്പ് ലഭിച്ച ഡോക്ടർ നിമിഷ, പ്ലാന്റ് എ ട്രീ എന്ന സംഘടനയുടെ പ്ലാസ്റ്റിക് കണ്ട്രോൾ മിഷൻ അവാർഡ് നേടിയ രാഹുൽ ആർ ഗീത രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി സൈക്കിൾ റാലി നടത്തിയ ബി എൻ ആകാശ് ,കെ.എ സെബാസ്റ്റ്യൻ എന്നിവരെ പരിപാടിയിൽ വെച്ച് ആദരിച്ചു.

       ജില്ലാ സമാപന ദിവസമായ 03.02. 2025 ന് അഞ്ചൽ മേഖലയിലെ ഏരൂർ യുഐടിയിൽ രാവിലെ 11 മണിക്ക് ആരംഭിച്ച നാടകാവതരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പരിഷത്ത് പ്രവർത്തകരും ഉൾപ്പെടെ 100 ലധികം പേർ പങ്കെടുത്തു.ജില്ലയിലെ വിവിധ കേന്ദ്രങ്ങിലെ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ ജാഥ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *