കുട്ടനാട്ടിൽ ആവേശമായി നാടകയാത്ര വിളംബരജാഥ
നെടുമുടി: ഇന്ത്യാ സ്റ്റോറി നാടകയാത്രയെ വരവേൽക്കാൻ കുട്ടനാട് ഒരുങ്ങി. 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 11 മണിക്കാണ് ജാഥ കുട്ടനാട്ടിലെ സ്വീകരണ കേന്ദ്രം ആയ പൊങ്ങ ഗുരുമന്ദിരത്തിൽ എത്തുന്നത്. ജാഥാ പ്രചരണാർത്ഥം നെടുമുടി പൂപ്പള്ളിയിൽ നിന്നും ജാഥാകേന്ദ്രമായ പൊങ്ങ ഗുരുമന്ദിരം ജംഗ്ഷന് പടിഞ്ഞാറുവരെ ആവേശകരമായ വിളംബരജാഥ സംഘടിപ്പിച്ചു. പൂപ്പള്ളി ജംഗ്ഷനിൽ സംഘാടക സമിതി ചെയർമാൻ വി. ശശി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകരും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.കൺവീനറും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം. ജയചന്ദ്രൻ, പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. മനു, അരവിന്ദകുമാർ, ടി. ആർ. രാജ്‌മോഹൻ , മേഖലാ പ്രസിഡന്റ് ടി ജ്യോതി, സെക്രട്ടറി പ്രസന്ന സതീഷ്ണകുമാർ, ട്രഷറർ അഗസ്റ്റിൻ ജോസ്,ബാലവേദി മേഖല കൺവീനർ പ്രദീപ്,മേഖലാ കമ്മിറ്റി അംഗങ്ങൾ ആയ എസ്. ജതീന്ദ്രൻ,രഘുനാഥ്,കെ. പി. പുരുഷോത്തമൻ, ബി. ജയകുമാർ, പ്രഭാസുതൻ രാമങ്കരി, ലിജു വിദ്യാധരൻ,ആർ.ശാലിനി, എസ്. ഉഷാകുമാരി,രേഖാ ജയകുമാർ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.