കുട്ടനാട്ടിൽ ആവേശത്തിരയിളക്കി നാടകയാത്ര

0

നെടുമുടി:കഴിഞ്ഞ കുറേ ദിവസങ്ങളിലെ,കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകരുടെ മുന്നൊരുക്കപ്രവർത്തനങ്ങളുടെ സമാപ്തി കുറിച്ച് ഇന്ത്യാ സ്റ്റോറി നാടകം ശനിയാഴ്ച രാവിലെ 11. 30 ന് നെടുമുടി പൊങ്ങ ശ്രീനാരായണ ഗുരുമന്ദിരത്തിൽ അരങ്ങേറി. തലേ ദിവസങ്ങളിലെ വീടുകയറിയുള്ള പ്രവർത്തനങ്ങളും, വിളംബര യാത്രയുമെല്ലാം വലിയ ജനപങ്കാളിത്തത്തിനു കാരണമായി. നാടകാവതരണത്തിനു മുന്നോടിയായി രാവിലെ 9.30 മുതൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കുമാരനാശാൻ കവിതാലാപന മത്സരം സംഘടിപ്പിച്ചു. കണ്ണാടി എസ്. എച്ച് യൂ പി സ്കൂളിലെ കരോളിൻ കെ. ഏ യും നെടുമുടി എൻ എസ്. ഹയർ സെക്കന്ററി സ്കൂളിലെ തീർത്ഥ ബിനുവും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാടകവേദി സജജീകരണത്തിന്റെ ഇടവേളയിൽ കുട്ടികളും, മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ശശി ജാഥാ അംഗങ്ങളെ കുട്ടനാട്ടിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖഭാഷണം നടത്തി.സംഘാടക സമിതി ചെയർമാനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം. ജയചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. വിവിധ സംഘടനകളുടെ പ്രതിനിധികൾ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.ജാഥയുടെ വിശദാംശങ്ങൾ ജാഥാ ക്യാപ്റ്റൻ ശൈലജ വിശദീകരിച്ചു.കാഴ്ചക്കാരെയും കഥാപാത്രങ്ങളാക്കിയുള്ള നാടകാവതരണം പുതുമയുള്ള അനുഭവമായി. നാടകം അവസാനിച്ചതിനു ശേഷം കവിതാലാപന മത്സരവിജയികൾക്ക് സമ്മാനങൾ വിതരണം ചെയ്തതോടൊപ്പം പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണ കുമാർ നന്ദി പറഞ്ഞു.ജയൻ ചമ്പക്കുളം, ടി. മനു, അരവിന്ദകുമാർ, ടി. ആർ. രാജ്‌മോഹൻ, ടി. ജ്യോതി, പ്രസന്ന സതീഷ്ണകുമാർ, അഗസ്റ്റിൻ ജോസ്, എസ്. ജതീന്ദ്രൻ,ബി. ജയകുമാർ പ്രദീപ്കുമാർ,മുരളീധരൻ നായർ,രഘുനാഥ്‌,ലിജു വിദ്യാധരൻ,കെ. പി. പുരുഷോത്തമൻ,രേഖാ ജയകുമാർ, പ്രഭാസുതൻ രാമങ്കരി, ആർ. ശാലിനി തുടങ്ങിയവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *