ഇന്ത്യാ സ്റ്റോറി തെക്കൻ മേഖല നാടകയാത്ര ഇന്ന് (9.02.2025 ) ആലപ്പുഴയിൽ സമാപിക്കും.

0

ഇന്ത്യാ സ്റ്റോറി തെക്കൻ മേഖല നാടകയാത്ര ഇന്ന് (9.02.2025 ) ആലപ്പുഴയിൽ സമാപിക്കും.സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സംസ്ക്കാരിക സമ്മേളനം ബഹു: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉൽഘാടനം ചെയ്യും. എം.വി നികേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും.2025 ജനുവരി 26 ന് കൊല്ലം വയ്യാനത്ത് നിന്നും ആരംഭിച്ച നാടകയാത്രയാണ് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തി ആലപ്പുഴ ബീച്ചിൽ സമാപിക്കുന്നത്.

     ഇന്ന് രാവിലെ 9 മണിക്ക് വയലാറിൽ നിന്നും ആരംഭിച്ച് 11.30 തൈക്കാട്ടുശ്ശേരിയിലും 3.30 ന് ചേർത്തലയിലും നാടകം അവതരിപ്പിക്കും

മധ്യമേഖലനാടകയാത്ര

ഇടുക്കി, കോട്ടയം ജില്ലകളിൽ നാടകം അവതരിപ്പിക്കും

9.00 am – തൊടുപുഴ

3.30 pm – പാലാ

6.00 pm – എലിക്കുളം

മധ്യമേഖല നാടകയാത്ര 11.02. 2025 ന് വൈക്കത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *