ഇന്ത്യാ സ്റ്റോറി  തെക്കൻ മേഖല നാടകയാത്രയ്ക്ക് ആലപ്പുഴയിൽ ഉജ്ജ്വല സമാപനം

0

 

കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിലൂടെ നുണപ്രചാരണം നടത്തി വർഗ്ഗീത വളർത്താൻ ശ്രമിച്ചവർക്കുള്ള ഉചിതമായ മറുപടിയാണ് ഇന്ത്യാ സ്റ്റോറി

   എം.വി . നികേഷ് കുമാർ

 

ആലപ്പുഴ:

ഇന്ത്യാ സ്റ്റോറി തെക്കൻ മേഖല നാടക യാത്രയ്ക്ക് ആലപ്പുഴയിൽ ഉജ്ജ്വല സമാപനം. മുൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എം.വി നികേഷ് കുമാർ സമാപനയോഗം ഉൽഘാടനം ചെയ്തു.

കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിലൂടെ നുണപ്രചാരണം നടത്തി വർഗ്ഗീത വളർത്താൻ ശ്രമിച്ചവർക്കുള്ള ഉചിതമായ മറുപടിയാണ് ഇന്ത്യാ സ്റ്റോറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് കെട്ടുതാലി എടുത്തു കൊടുക്കാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ ഒന്ന് പോയി വരാൻ സമയം കിട്ടാത്തതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു.

       സമാപന യോഗത്തിൽ അധ്യക്ഷനായ മുൻ സംസ്ഥാന പ്രസിഡണ്ട് ബി രമേഷ് കലാജാഥയുടെ നാല് പതിറ്റാണ്ട് പിന്നിട്ട ചരിത്രം വിവരിക്കുന്ന പുസ്തകം പണിപ്പുരയിലാണെന്നും താമസിയാതെ പ്രസിദ്ധപ്പെടുത്തുമെന്നും അറിയിച്ചു.

         യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് പി പി ചിത്തരജ്ഞൻ എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ , പരിഷദ് ജനറൽ സെക്രട്ടറി പി. വി ദിവാകരൻ, തെക്കൻ മേഖല സെക്രട്ടറി പി.വി ജോസഫ്, കലാസംസ്കാരം സംസ്ഥാന കൺവീനർ എസ്. ജയകുമാർ, നഗരസഭ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, ജില്ലാ പ്രസിഡൻറ് ഡോ. ടി പി പ്രദീപ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി തിലകരാജ് , പ്രൊഫ: നെടുമുടി ഹരികുമാർ, എന്നിവർ സംസാരിച്ചു.

        നാടക യാത്രയ്ക്ക് അമ്പതോളം വിവിധ ബഹുജന സംഘടനകൾ സ്വീകരണം നൽകി. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ജാഥാമാനേജർ എൽ ശൈലജയും ജാഥാ ക്യാപ്റ്റൻ ബി മധു പരവൂരും സംസാരിച്ചു. യോഗാനനന്തരം ആലപ്പുഴ ബീച്ചിൽ ഒത്തുകൂടിയ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാടകാവതരണം നടന്നു.എം വി നികേഷ് കുമാർ ചലച്ചിത്രതാരം ഉഷ തുടങ്ങിയ പ്രമുഖർ നാടകം വീക്ഷിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. 2025 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കൊല്ലം ജില്ലയിലെ വയ്യാനത്ത് നിന്നും ആരംഭിച്ച നാടകയാത്രയാണ് തിരുവനന്തപുരം , കൊല്ലം , പത്തനം തിട്ട ജില്ലകളിലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *