ഇന്ത്യാ സ്റ്റോറി നാടകയാത്ര തൃശൂർ ജില്ലയിൽ
03/02/25 തൃശൂർ
ഇന്ത്യാ സ്റ്റോറി നാടകയാത്ര പാലക്കാട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി തൃശൂരിലേക്ക് കടന്നു. ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് കുന്നംകുളം കണിയാംപാൽ മൈതാനിയിൽ കുന്നംകുളം എം എൽ എ , എ .എസി മൊയ്തീൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.
രണ്ടാം കേന്ദ്രമായ തമ്പുരാൻപടിയിൽ എം എ മണി സ്മരണ കേന്ദ്ര നിർവ്വാഹക സമിതി അംഗം വി മനോജ് നിർവ്വഹിച്ചു. ജാഥാ മാനേജർ പി.എ തങ്കച്ചൻ , സിന്ധു ശിവദാസ് എന്നിവർ സംസാരിച്ചു.
മുല്ലശ്ശേരി കണ്ണോത്ത് സ്വീകരണ കേന്ദ്രത്തിൽ സംസ്ഥാന ജന. സെക്രട്ടറി, പി വി ദിവാകരൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി അഡ്വ. ടി വി രാജു, വി മനോജ്, ജില്ലാ വൈ. പ്രൈസിഡൻ്റ് ഡോ. സി എൽ ജോഷി, ശ്രീമതി രതി എന്നിവർ സംസാരിച്ചു .
തുടർന്ന് ഇന്ത്യാ സ്റ്റോറി നാടകയാത്ര ആലപ്പാട് സമാപിച്ചു. സമാപന യോഗത്തിൽ ജാഥാ മാനേജർ പി എ തങ്കച്ചൻ, വി മനോജ്, അഡ്വ. ടി വി രാജു, അജീഷ് അന്തിക്കാട് എന്നിവർ സംസാരിച്ചു