പുല്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനവും വികസന ജനസഭയും നടത്തി

0

ജനകീയ വികസനപത്രിക ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു.
ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ , സി.എം. ജോസഫ് ,എം.എം. ടോമി എന്നിവർ സമീപം

പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വികസന ജനസഭ നാളത്തെ പുല്പള്ളി ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ വികസന പത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ജില്ല പഞ്ചായത്തുമെമ്പർ ബിന്ദു പ്രകാശിനു നല്കി ഉദ്ഘാടനം ചെയ്തു. ഭരണ -പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭരണ സമിതി പ്രവർത്തിക്കുമ്പോഴേ ഗ്രാമ പഞ്ചായത്തിന്റെ വികസനം നന്നായി നടക്കുകയുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അധികാര വികേന്ദ്രീകരണം പിന്നിട്ടദശകങ്ങൾ മുന്നോട്ടുള്ള വഴികൾ എന്ന വിഷയം പരിഷ്ദ് ജില്ല വികസന വിദഗ്ദ്ധ  സമിതി കൺവീനർ പ്രൊഫ. കെ.ബാലഗോപാലൻ അവതരിപ്പിച്ചു
കാർഷിക മേഖലയിലെ മുരടിപ്പ്, ലിംഗനീതിയിലെ കുറവുകൾ, തൊഴിലില്ലായ്മയും സംരംഭകത്വ പ്രതിസന്ധിയും ,വയോജനങ്ങൾ ഭിന്നശേഷി വിഭാഗങ്ങളുടെ പിന്തുണ സഹായവും പ്രധാന വികസന വിടവുകളാണെന്നും ,എല്ലാവരും ഒരുമയോടെ പ്രവർത്തിച്ച് വിടവുകൾ നികത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വികസന പത്രികയുടെ ഉള്ളടക്കം പരിഷത്ത് ജില്ലാ വികസന ഉപസമിതി കൺവീനർ എം.എം. ടോമി അവതരിപ്പിച്ചു. വികസന പത്രികയിലെ 5 അധ്യായങ്ങൾ പരിചയപ്പെടുത്തി. 1997 ലെയും 2025 ലേയും വികസന രേഖ താരത്മ്യപ്പെടുത്തി ഓരോ വികസനവിഷയമേഖലകളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളും വികസന വിടവുകളും തുടർന്നു വേണ്ട വികസന സമീപനവും ചുരുക്കി അവതരിപ്പിച്ചു. കാലാവസ്ഥ മാറ്റം ചെറുക്കുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിനും കാലവസ്ഥ പഠനത്തിന്റെ ആവശ്യകത , മഴക്കുറവും വരൾച്ചയും നേരിടുന്നതിനുള്ള ജലസംരക്ഷണ പ്രവർത്തനങ്ങളും കടമാൻ തോട് ,കന്നാരം പുഴ , മണിപ്പുഴ എന്നീ പ്രധാന നീർച്ചാലുകളിൽ ദശാംശം മൂന്ന് ടി.എം.സി ജലം സംഭരിക്കാവുന്ന ചെറു ഡാമുകൾ നിർമ്മാണം തുടങ്ങിയവയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായകമാകും. കടമാൻ തോടു പദ്ധതി പ്രദേശത്തു നടത്തിയ പഠനഫലം പ്രസിദ്ധപ്പെടുത്തുകയും ചർച്ച ചെയ്യുകയും വേണമെന്ന് വികസന രേഖ പറയുന്നു. ജനസഭയിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ജനകീയ വികസന പത്രിക നല്കും . തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പുൽപ്പള്ളിയിലെ ചർച്ച പുല്പള്ളിയുടെ സുസ്ഥിര വികസനത്തെക്കുറിച്ചാകണം എന്ന് പരിഷത്ത് ലക്ഷ്യമിടുന്നു.  പുല്പള്ളി ഗ്രാമ പഞ്ചായത്തംഗവും സംഘാടകസമിതി ചെയർ പേഴ്സണും ആയ ഉഷ ബേബി അദ്ധ്യക്ഷയായിരുന്നു.മേഖല പ്രസിഡന്റ് സി എം.ജോസഫ് സ്വാഗതവും മേഖല സെക്രട്ടറി റെജി.കെ.എം. നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *