നാളത്തെ പുതുപ്പരിയാരം – വികസന പത്രികാ – പ്രകാശനവും വികസന ജന സഭയും സംഘടിപ്പിച്ചു .

0

പാലക്കാട്:നാളത്തെപുതുപ്പരിയാരം – വികസന പത്രികാ – പ്രകാശനവും വികസന ജന സഭയും സംഘടിപ്പിച്ചു.       പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ വിവിധതുറകളിലുള്ള വ്യത്യസ്ത പ്രായക്കാരും ജനപ്രതിനിധികളും മുഴുവൻ സമയവും ജനസഭയിൽ പങ്കെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ വികസന പ്രത്രിക പ്രകാശനം ചെയ്തു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  കെ.ബിന്ദു അധ്യക്ഷത വഹിച്ചു.പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം പി. പ്രദോഷ്
ആമുഖാവതരണം നടത്തി.         തുടർന്ന് വിഷയമേഖലകളുടെ അവതരണവും ചർച്ചയും നടന്നു.
ജില്ലാ വികസനവിഷയസമിതി കൺവീനർ സി. മുഹമ്മദ് മൂസ ചർച്ച ക്രോഡീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ,ബ്ലോക്ക് മെമ്പർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കരട് വികസന പത്രികയിൽ 50 പേജുകളിലായി 9 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയിരുന്നു.
പാലക്കാട് മേഖല പ്രവർത്തകരുടെ സജീവമായ ഇടപെടൽ ജനസഭയെ കൂടുതൽ ജനകീയവും സജീവവുമാക്കി മാറ്റി. ജില്ലാ കമ്മിറ്റിയംഗം ജയപ്രകാശ് , പി.റ്റി മോഹന, ടി.കെ.രാജാമണി, പി.കെ.ഗീത, റെജിമോൻ, സുദേവൻ ,ശെൽവൻ,  വേലപ്പൻ,ശശിധരൻ,രാജൻമാസ്റ്റർ തുടങ്ങിയ സംഘടനാ പ്രവർത്തകരുടെ ഒരു കൂട്ടായ പ്രവർത്തനം ഈ വിജയത്തിനു പിന്നിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *