ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രസിദ്ധീകരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക അവതരിപ്പിച്ചു.
2025 ഒക്ടോബർ 11 ശനിയാഴ്ച ക്ലാപ്പന ഇ.എം.എസ് സാംസ്കാരിക ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഒ. മിനിമോളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രൊഫസർ ക്ലാപ്പന പി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എൻ.സജി സ്വാഗതം ആശംസിച്ചു.
പരിഷത്ത് മുൻ സംസ്ഥാന പരിസ്ഥിതി കൺവീനർ വി. ഹരിലാൽ ആമുഖാവതരണം നടത്തി.
സംഘാടക സമിതി ജനറൽ കൺവീനർ എൻ. അമൽ കുമാർ
വികസന രേഖ അവതരിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
എസ്.ഗീതാകുമാരി വികസന രേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ .അനിരുദ്ധന് നൽകി പ്രകാശനം ചെയ്തു. എസ്. എം. ഇക്ബാൽ (മുൻ ഗ്രാമ പഞ്ചായത്ത് പ്രിസിഡൻ്റ്) ,സജീവ് ഓണമ്പള്ളിൽ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), സി.വി.ശിവകുമാർ (BJP ക്ലാപ്പന പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്), പരിഷത്ത് ജില്ലാ കമ്മറ്റി അംഗങ്ങളായ ജി.സുജാത , ശോഭനാ സത്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരിഷത്ത് ജില്ല കമ്മറ്റി അംഗം എം. അനിൽ ചർച്ച ക്രോഡീകരിച്ചു.
മേഖലാ പ്രസിഡൻ്റ് എസ്. ശ്രീകുമാർ നന്ദി പറഞ്ഞു.