നാളത്തെ പഞ്ചായത്ത്  മലപ്പുറം ജില്ല ശില്പശാല .

0

മലപ്പുറം :
ഈ വർഷത്തെ വികസന ക്യാംപയിനിൻ്റെ ഭാഗമായുുള്ള നാളത്തെ  പഞ്ചായത്ത് : ജനകീയ വികസന പത്രിക തയാറാക്കൽ 2025 ജൂലൈ 20 ന് മലപ്പുറം ജില്ലാതല പരിശീലനം മലപ്പുറം പരിഷദ് ഭവനില്‍ സംഘടിപ്പിച്ചു. പരിഷത്ത് സംസ്ഥാന വികസന സമിതി കൺവീനർ തങ്കച്ചൻ പി .എ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ് ബാബു അധ്യക്ഷനായി. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

കേരളത്തിലെ അധികാര വികേന്ദ്രീകരണം ഒരു വിലയിരുത്തൽ ‍, ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ പ്രക്രിയ- സംഘടനം, ഫോക്കസ് ഗ്രൂപ്പ് ചർച്ച, ദ്വിതീയ വിവരശേഖരണം, ഓൺലൈൻ ചർച്ച എങ്ങനെ? എന്നീ അവതരണങ്ങള്‍ക്ക് പരിഷത്ത് സംസ്ഥാനസമിതിയംഗം കെ.കെ.ജനാർദ്ദന്‍, ജില്ലാ വികസന സമിതി കണ്‍വീനര്‍ കെ.അരുണ്‍കുമാര്‍, ചെയർപേഴ്സൺ ബീനാ സണ്ണി, ജനകീയാസൂത്രണം ജില്ലാ കോർഡിനേറ്റർ എ.ശ്രീധരൻ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള പഠനം 2.0 

ജില്ലാതല പ്രകാശനം

പരിഷത്ത്
പ്രസിദ്ധീകരിച്ച കേരളപഠനം 2.0 റിപ്പോർട്ടിൻ്റെ ജില്ലാതല പ്രകാശനം തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാമൻകുട്ടിക്ക് നൽകി പി.എ. തങ്കച്ചൻ നിർവഹിച്ചു.

കൗമാരം സംഘർഷങ്ങൾക്കപ്പുറം രക്ഷിതാക്കൾക്കുള്ള ശില്പശാ

മലപ്പുറം ജില്ലയിൽ ആരംഭിച്ചിട്ടുള്ള കൗമാരം സംഘർഷങ്ങൾക്കപ്പുറം രക്ഷിതാക്കൾക്കുള്ള ശില്പശാല ക്യാംപയിനെക്കുറിച്ച് ജനറൽ കൺവീനർ സുനിൽ സി.എൻ. വിശദീകരിച്ചു.മേഖലാതലത്തിൽ നടത്താനുള്ള പ്രാദേശിക പ്രവർത്തനങ്ങളുടെ ആസൂത്രണങ്ങള്‍ ശില്പശാലയിൽ നടത്തി. പഞ്ചായത്തുതല സംഘാടക സമിതി യോഗങ്ങൾ ഈ മാസം തന്നെ വിളിച്ചു ചേർക്കാൻ ധാരണയായി. പരിഷത്ത് ജില്ലാ സെക്രട്ടറി വി.രാജലക്ഷ്മി, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക കെ.എം. , പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.വിലാസിനി, പി. രമേഷ് കുമാർ, പരിസരം ഉപസമിതി കൺവീനർ ടി. അജിത് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *