നാളത്തെ പഞ്ചായത്ത് – പാലക്കാട് ജില്ല ശിൽപ്പശാല
പാലക്കാട് : ജനകീയാസൂത്രണത്തിൻ്റെ 30 വർഷങ്ങൾക്ക് ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഇതുവരെയുള്ള വികസന രേഖ പൊതു ഇടങ്ങളിൽ പരിഷത്ത് ചർച്ചയ്ക്ക് വെയ്ക്കുന്നു. നാളത്തെ വികസന കാഴ്ച്ചപ്പാട് എന്താവണം. എന്താണ് വികസനം, എന്തല്ല വികസനം എന്ന് പരിഷത്ത് ചർച്ച ചെയ്യുന്നു. അതിനായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്, നഗരസഭകളിലെ വാർഡുകളിൽ ഫോക്കസ് ഗ്രൂപ്പുണ്ടാക്കി ചർച്ചകൾക്ക് നേതൃത്വം നൽകി അവിടെ നിന്നും രൂപപ്പെടുന്ന തീരുമാനങ്ങൾ / അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വികസന മാനിഫെസ്റ്റോ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾ / രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്ക് കൈമാറുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിഭാവനം ചെയ്യുന്ന വികസന സങ്കൽപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി പങ്കുവെയ്ക്കാൻ വികസന ചർച്ചയുമായി പരിഷത്ത് പ്രവർത്തകർ തയ്യാറെടുക്കുന്നു.
പാലക്കാട് IRTC ഗ്രാമകലയിൽ ചേർന്ന സെമിനാർ പരിഷദ് വികസന സമിതി സംസ്ഥാന പരിശീലകൻ എം.കെ രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. എന്താണ് വികസന മാനിഫെസ്റ്റോ എന്ന വിശദീകരണം വികസന സമിതി കൺവീനർ മുഹമ്മദ് മൂസയും വിവിധ വിഷയാവതരണങ്ങൾ ഹാറൂൺ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ നടത്തുകയും ചെയ്തു. വികസന സബ്ബ് കമ്മിറ്റി ചെയർപേഴ്സൺ സായ് രാധ അധ്യക്ഷത വഹിച്ചു.
പരിഷത്ത് പാലക്കാട് ജില്ലാ സെക്രട്ടറി എം. സുനിൽകുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ.എസ് നാരായണൻകുട്ടി നന്ദിയും പറഞ്ഞ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ . കെ. എസ്. സുധീർ മാസ്റ്റർ എന്നിവർ പ്രതികരിച്ചു കൊണ്ട് സംസാരിച്ചു.
കേരള പഠനം – 2 പ്രകാശിപ്പിച്ചു. പ്രസിദ്ധീകരണ സമിതി കവീനർ പ്രദോഷ് പി
പുസ്തകം പരിചയപ്പെടുത്തി.