നാളെത്തെ പഞ്ചായത്ത് – പത്തനംതിട്ട ജില്ലാ ശില്പശാല.

0


പ്രമാടം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് പത്തനംതിട്ട ജില്ലാ വികസന ഉപസമിതി സംഘടിപ്പിച്ച  ‘നാളത്തെ പഞ്ചായത്ത്’ വികസന ശില്പശാലയിൽ  ജനകീയാസൂത്രണ , അധികാര വികേന്ദ്രീകരണ പ്രക്രിയകളുടെ ചരിത്രവും വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ വിവിധ സെഷനുകളിൽ അവതരണങ്ങൾ 
നടന്നു. തെരഞ്ഞെടുപ്പിനു മുൻപായി  എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന് പരിശീലനം നൽകി.
 റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. എസ്. മോഹനൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് നവനീത്. എൻ ആശംസ അറിയിച്ചു.
പരിഷത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. കെ.എസ്.
ശ്രീകല അധ്യക്ഷത വഹിച്ചു. 
പി.വി. വിനോദ്, എം.കെ. വാസു, 
പി. എസ്. ജീമോൻ, ബാബുരാജ്, എം. ആർ. മധു, എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഡോ. എൻ.കെ. ശശിധരൻ പിള്ള,
ഡോ. കെ. പി. കൃഷ്ണൻകുട്ടി,
രാജൻ ഡി.ബോസ്, കെ. ശാന്ത ടീച്ചർ, സതികുമാരി എന്നിവർ നേതൃത്വം നൽകി.

കേരള പഠനം: 2.0 പത്തനംതിട്ട ജില്ലാതല പ്രകാശനം

കേരള പഠനം: 20 പത്തനംതിട്ട ജില്ലാതല പ്രകാശനം
ഡോ. ആർ വിജയ മോഹന് നൽകി ഡോ. എൻ.കെ . ശശിധരൻ പിള്ള  എസ് നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *