പദയാത്രാ സ്വീകരണമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ സംഘാടക സമിതികൾ ഒരുങ്ങി

0

പദയാത്രാ സ്വീകരണമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ സംഘാടക സമിതികൾ ഒരുങ്ങി

ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശം പ്രചരിപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന പദയാത്രക്ക്  വിപുലമായ സ്വീകരണമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ ജില്ലാതല , മേഖലാതല സംഘാടക സമിതികൾ രൂപീകരിച്ചു.

കോഴിക്കോട് ജില്ലാ ജനകീയ കാമ്പയിൻ സംഘാടക സമിതി രൂപീകരണം ഡോ: ബി.എസ് ഹരികുമാറിന്‍റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണൻ, കെ.ടി.രാധാകൃഷ്ണൻ എന്നിവർ ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരിച്ചു. തുടർന്ന്  ചർച്ചകൾക്കുശേഷം മുൻ എം.എൽ .എ , എ.പ്രദീപ് കുമാർ. ചെയർമാനും പി കെ.സതീശ് കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.. യോഗത്തിൽ ജില്ലാ സെക്രട്ടറി പി.എം. വിനോദ് കുമാർ സ്വാഗതവും ട്രഷറർ കെ.ദാസാനന്ദൻ നന്ദിയും പറഞ്ഞു. 2023 ഫെബ്രുവരി 2 മുതൽ 6 വരെ ജില്ലയിലൂടെ  പദയാത്ര കടന്നുപോകുന്ന നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, ചേളന്നൂർ, കുന്നമംഗലം, മുക്കം മേഖലകളിൽ ആദ്യഘട്ടത്തിൽ മേഖലാതല സംഘാടക സമിതികൾ രൂപവത്കരിക്കാനും തുടർന്ന് ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടകസമിതികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. ജനനവ ക്യാമ്പയിന്‍റെ ഭാഗമായി സ്പെഷൽ ബുള്ളറ്റിൻ തയാറാക്കി ജില്ലയിലെ മുഴുവൻ യൂനിറ്റ് പരിധിയിലും  പ്രചാരണം നടത്തും.

 

ജനനവ ക്യാമ്പയിന്‍റെ ഭാഗമായികോഴിക്കോട് ജില്ലയില്‍ തയാറാക്കിയ  സ്പെഷൽ ബുള്ളറ്റിൻ നിർവാഹക സമിതി അംഗം എന്‍. ശാന്തകുമാരി ജില്ലാ സംഘാടകസമിതി കൺവീനർ പി.കെ.സതീശന് നല്‍കി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് ജില്ലയിലെ ആദ്യ മേഖലാതല സംഘാടക സമിതി രൂപീകരണം നവംബർ 24 ന് ബാലുശ്ശേരി മേഖലയിൽ നടന്നു. ഫെബ്രുവരി 4 ന് ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂർ, ഉള്ളിയേരി, ബാലുശ്ശേരി എന്നീ കേന്ദ്രങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണം ഒരുക്കും. സംഘാടക സമിതി രൂപീകരണത്തിനായി ബാലുശ്ശേരി സഹകരണ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണൻ ആമുഖ ഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീ. പി.സുധാകരൻ അധ്യക്ഷതവഹിച്ച യോഗത്തിൽ നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ ക്യാമ്പയിൻ വിശദീകരണം നടത്തി. തുടർന്ന് ജാഥാ സ്വീകരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ പി. പി. രവീന്ദ്രനാഥ്, എൻ.രാജൻ, ഹരീഷ് ഹർഷ , പി.കെ മുരളി എന്നിവർ സംബന്ധിച്ചു. പി.സുധാകരൻ ചെയർമാനും പി.കെ.മുരളി ജനറൽ കൺവീനറുമായി മേഖലാതല സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി സുഗതകുമാരി സ്വാഗതവും കെ. ദാസാനന്ദൻ നന്ദിയും പറഞ്ഞു.

മുക്കം മേഖലാതല സംഘാടസമിതിരൂപീകരണ യോഗം   ബഹു.എം.എൽ.എ.ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയുന്നു

ജനനവ പദയാത്രയ്ക്ക് മുക്കം മേഖലയിലെ മണാശ്ശേരി, മുക്കം, പന്നിക്കോട് (സമാപനം) എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കാനായി മേഖലാതല സംഘാടസമിതി രൂപീകരിച്ചു. മുക്കം സിടിവി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹു.എം.എൽ.എ.ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പി.ടി.ബാബു മുഖ്യപ്രഭാഷണം നടത്തി.എ.പി.പ്രേമാനന്ദ്, ടി.പി.വിശ്വനാഥൻ എന്നിവർ ക്യാമ്പയിൻ, പദയാത്ര വിശദീകരണം നടത്തി.വിജീഷ് പരവരി, സി.ദേവരാജൻ സംസാരിച്ചു. അഡ്വ.പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലിഹസ്സൻ കെ.കെ.സ്വാഗതവും പി.സ്മിന നന്ദിയും പറഞ്ഞു. ബഹു.നഗരസഭാ അധ്യക്ഷൻ പി.ടി.ബാബു (ചെയർമാൻ), സത്യനാരായണൻ മാസ്റ്റർ, അഡ്വ.പി.കൃഷ്ണകുമാർ, എൻ.ബി.വിജയകുമാർ (വൈസ്.ചെയർമാൻമാർ) അലിഹസ്സൻകുട്ടി കെ.കെ .(ജനറൽ കൺവീനർ), കെ.രാമചന്ദ്രൻ, പി.സ്മിന, മജീദ് പി.പി (കൺവീനർമാർ), പി.എൻ.അജയൻ (ട്രഷറർ) എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും.

പദയാത്രക്ക് ചേളന്നൂർ മേഖലയിൽ ഫെബ്രുവരി 5 ന് നന്മണ്ടയിലും നരിക്കുനിയിലും സ്വീകരണം നൽകും. സംഘാടക സമിതി രൂപീകരണത്തിനായി ചേളന്നൂരിൽ ചേർന്ന യോഗത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗം  എൻ. ശാന്തകുമാരി ആമുഖ ഭാഷണം നടത്തി. മേഖല പ്രസിഡന്റ്‌ ശ്രീ. ടി. അബ്ബാസലി അധ്യക്ഷനായി. പി. ബിജു, അശോകൻ ഇളവനി, കെ. എം. ചന്ദ്രൻ, കുന്നുമ്മൽ അശോകൻ, രാജു, വത്സരാജ് പൂവനി എന്നിവർ സംസാരിച്ചു. ശ്രീമതി. സുജ അശോകൻ ചെയർപേഴ്സണും വത്സരാജ് പൂവനി ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി കെ. പി. ദാമോദരൻ സ്വാഗതവും കെ. സി. ദേവാനന്ദൻ നന്ദിയും പറഞ്ഞു.

ജനനവ പദയാത്രയ്ക്ക് നദാപുരം മേഖലയിൽ നൽകുന്ന സ്വീകരണം  വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കല്ലാച്ചി ഗവ. യു.പി.സ്കൂളിൽ‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാകമ്മിറ്റി അംഗം പി.കെ.സതീശ് ഉദ്ഘാടനം ചെയ്തു. പി.കെ.അശോകൻ അധ്യക്ഷനായി. ശ്രീശൻ വടകര ക്യാമ്പയിൻ‍ വിശദീകരിച്ചു. ഡോ:കെ.ഭാസ്കരൻ, വി.കെ.ചന്ദ്രൻ, ഇ.ടി.വത്സലൻ, കെ.അശോകൻ, കെ.സി.ലിനീഷ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി രണ്ടിന് പെരിങ്ങത്തൂരിൽ വെച്ച് കോഴിക്കോട് ജില്ലയിലെ ആദ്യ വരവേല്പ് നൽകുന്ന പദയാത്രയ്ക്ക് ഇരിങ്ങണ്ണൂർ, ആവോലം,  കല്ലാച്ചി എന്നീ കേന്ദ്രങ്ങളിലാണ്  നാദാപുരം മേഖലയിൽ സ്വീകരണമൊരുക്കുന്നത്. കെ. രാജൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭവാരവാഹികളായി കെ.പി.വനജ (ചെയർപേഴ്സൺ), കെ.രാജൻ (കൺവീനരർ), കെ.ശശിധരൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

കുന്നമംഗലം മേഖലാതല സംഘാടസമിതിരൂപീകരണ യോഗത്തില്‍   ബഹു.എം.എൽ.എ.അഡ്വ: പി.ടി എ റഹീം സംസാരിക്കുന്നു

സംസ്ഥാന പദയാത്രയുടെയും, കലാ ജാഥയുടെയും കുന്നമംഗലം മേഖലയിലെ സ്വീകരണം വിജയിപ്പിക്കുന്നതിനുള സംഘാടക സമിതി രൂപീകരണ യോഗം ചാത്തമംഗലം എ യു പി സ്കൂളിൽ നടന്നു. പരിഷത്ത് കുന്ദമംഗലം മേഖല പ്രസിഡന്റ് എ പി പ്രോമാനന്ദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.പരിഷത്ത് ജില്ല ജോ.സെക്രട്ടറി ബിജു വിശദീകരണം നടത്തി.ബഹു. കുന്ദമംഗലം എം എൽ എ  അഡ്വ: പി.ടി എ റഹീം, സി പി എം  കുന്ദമംഗലം ഏരിയ സെക്രട്ടറി  പി. ഷൈബു, പഞ്ചായത്ത് മെമ്പർ ഷീസ സുനിൽ, ചാത്തമംഗലം പൊതുജന വായനശാല സെകട്ടറി ഷാജു കുനിയിൽ, ആർ ഇ സി ജി എച്ച് എസ് പ്രധാന അധ്യാപിക (Rtd) മംഗളാഭായി ടീച്ചർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മറ്റി, വിവിധ സബ് കമ്മറ്റി എന്നിവ രൂപീകരിച്ചു. സംഘാടക സമിതി ചെയർമാനായി അഡ്വ: പി ടി എ റഹീം എം എൽ എ, ജനറൽ കൺവീനറായി സിന്ധു കുരുടത്ത്   എന്നിവരെ തെരഞ്ഞെടുത്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഗ്രന്ഥശാല, സാംസ്കാരിക പ്രവർത്തകർ, പരിഷത്ത് പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ പരിഷത്ത് മേഖല സെക്രട്ടറി സിന്ധു കുരുത്ത് സ്വാഗതവും, ചാത്തമംഗലം യൂണിറ്റ് സെക്രട്ടറി വി കെ ജയപ്രകാശൻ നന്ദിയും പറഞ്ഞു.

ജനകീയ ക്യാമ്പയിന്‍റെ ഭാഗമായ ജനനവ പദയാത്രയ്ക്കുള്ള സ്വീകരണം അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ പേരാമ്പ്ര മേഖലാതല സംഘാടക സമിതി തീരുമാനിച്ചു. പേരാമ്പ്ര ഗവ.യു.പി.സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ രാഷ്ട്രീയ പ്രവർത്തകർ , ജനപ്രതിനിധികൾ, പരിഷത്ത് പ്രവർത്തകർ, സർവീസ് സംഘടനയിൽ പ്രവർത്തിക്കുന്നവർ, കലാ സാഹിത്യ പ്രവർത്തകർ , വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കാളികളായി. ജില്ലാ പ്രസിഡണ്ട് പി.എം. ഗീത ടീച്ചർ ജനകീയ ക്യാമ്പയിനെക്കുറിച്ചും ജില്ല സംഘാടകസമിതി കൺവീനർ പി.കെ.സതീശൻ മേഖലയിലെ സ്വീകരണത്തെ സംബന്ധിച്ചും വിശദീകരിച്ചു.മുൻ എം എൽ എ എം.കുഞ്ഞമ്മദ് മാസ്റ്റർ, വിനോദ് തിരുവോത്ത്, ഒ.പി.മുഹമ്മദ്, ഷാജു ഹൈലൈറ്റ്, ശിവദാസൻ ചെമ്പ്ര, അഡ്വ വി.കെ പ്രസന്ന, ചാലിക്കര രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചയുടെ ക്രോഡീകരണം നിർവാഹക സമിതി അംഗം പി.കെ ബാലകൃഷ്ണൻ നടത്തി. ടി.സുരേഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണൻ സ്വാഗതവും വി.വി.രാജീവൻ നന്ദിയും പറഞ്ഞു. ടി രാജൻ സംഘാടക സമിതി  പാനൽ അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു ചെയർമാനും വി.വി.രാജീവൻ ജനറൽ കൺവീനറായുമുള്ള സംഘാടക സമിതി നിലവിൽ വന്നു. വിവിധ ഉപസമിതികളും രൂപീകരിച്ചു. ശാസ്ത്ര ബോധന ക്ലാസ്സുകൾ, ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചുള്ള സംവാദങ്ങൾ, കാലാവസ്ഥാ മാറ്റം സംബന്ധിച്ച പ്രഭാഷണങ്ങൾ എന്നിവ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും.മേഖലയിലെ പദയാത്ര സ്വീകരണ കേന്ദ്രങ്ങളായ പാലേരി, കൂത്താളി, വെള്ളിയൂർ കേന്ദ്രങ്ങളിൽ സംഘാടക സമിതികൾ രൂപീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *