ചെറുതാഴം- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഒരുങ്ങി
അവലോകന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പങ്കെടുക്കുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം
62മത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം മാടായി മേഖലയിലെ ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഏപ്രിൽ 17 ,18 തീയതികളിൽ നടക്കുകയാണ്.
മുൻ MLA ടിവി രാജേഷ് ചെയർമാനും പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം എം. ദിവാകരൻ ജനറൽ കൺവീനർമായിട്ടുള്ള സംഘാടകസമിതിയാണ് വിപുലമായ പ്രവർത്തന പരിപാടികൾ ഏകോപിക്കുന്നത്
അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കും എതിരെ 500 ശാസ്ത്ര ക്ലാസുകൾ പുരോഗമിക്കുന്നു .മൂന്ന് പഞ്ചായത്തുകളിലെ അധ്യാപകർക്ക് നൂതന പരിശീല പരിപാടികൾ.
പരിയാരം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം ഒരു ഗ്രാമത്തിലെ ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ശാസ്ത്ര പുസ്തക പ്രചരണങ്ങൾക്കും സ്വാശ്രയ ഉത്പന്നങ്ങളും വീടുവിടാന്തരം പ്രചരിപ്പിക്കുന്നു
ഒരു പഞ്ചായത്തിലെ ആയിരം പേർ പങ്കെടുക്കുന്ന ജനകീയ ശാസ്ത്ര സദസ്സ് –
സുനിതാ വില്യംസും സഹശാസ്ത്രജ്ഞരും മാനവരാശിക്ക് നൽകുന്ന പാഠങ്ങൾ –
ശാസ്ത്ര കോൺക്ലെവ് സംഘടിപ്പിക്കുന്നു
വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ആയിരം വീടുകളിൽ ഗൃഹ സന്ദർശന പരിപാടി .പഞ്ചായത്തിലെ 33 കേന്ദ്രങ്ങളിൽ പരിഷത്ത് കലാജാഥ അരങ്ങേറും.മൂന്നു പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്ര സദസ്സുകൾ നടക്കുന്നു –
കാലാവസ്ഥ മാറ്റം അതിജീവിക്കാനും നൂതനകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ചെറുതാഴം ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസന പരിപാടിക്ക് തുടക്കം.
ഇന്ന് നടന്ന അവലോകന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ, ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ , ജില്ലാ കമ്മിറ്റി അംഗങ്ങൾ, സംഘാടകസമിതിയുടെ മുൻനിര പ്രവർത്തകർ പ്രാദേശിക പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ ,സംഘാടസമിതി കൺവീനർമാർ എന്നിവർ പങ്കാളികളായിരുന്നു –