വി.കെ.എസ്. ശാസ്ത്ര സാംസ്ക്കാരികോത്സവം നാലാം എഡിഷൻ – 2025 ഒക്ടോബർ 4,5 കോട്ടയ്ക്കൽ

0

 

 സ്വാഗതസംഘം രൂപീകരിച്ചു.

മലപ്പുറം:സ്വാതന്ത്ര്യപ്രക്ഷോഭത്തെ
ഒറ്റുകൊടുത്ത ആർഎസ്എസിനെ
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി  വാനോളം പുകഴ്ത്തി സംസാരിച്ചതും
ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത്  ജയിൽ മോചിതനായ വി ഡി സവർക്കറെ മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങനും മുകളിൽ പ്രതിഷ്ഠിച്ച് കേന്ദ്ര ഗവൺമെൻ്റ്  നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളുമെല്ലാം അരങ്ങു പിടിക്കുന്ന ഈ കെട്ട കാലത്ത് അവയ്ക്കെതിരെയെല്ലാം അതിശക്തമായി ഉയർത്തേണ്ട സാംസ്കാരിക പ്രതിരോധത്തിന്റെ ബദൽ രൂപങ്ങളാണ് ഇത്തവണ VKS ശാസ്ത്ര സാംസ്കാരിക ഉത്സവത്തിന്റെ മുഖ്യപ്രമേയങ്ങൾ ആയി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു.

ഗവ: രാജാസ് ഹയർ സെക്കൻ്ററി ഹൈസ്കൂൾ കോട്ടയ്ക്കൽ വെച്ച്  18- 08- 2025 ന്  നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ കോട്ടയ്ക്കൽ യൂണിറ്റ് പ്രസിഡൻ്റ്
സുരേഷ് പുല്ലാട്
സ്വാഗതം പറഞ്ഞു. മലപ്പുറം മേഖലാ പ്രസിഡൻ്റ്
ജയശങ്കർ പ്രസാദ് അധ്യക്ഷത
വഹിച്ചു.കല സംസ്കാരം ഉപസമിതി സംസ്ഥാന കൺവീനർ
എസ്. ജയകുമാർ  ശാസ്ത്ര സാംസ്കാരികോത്സവവത്തിൻ്റെ പ്രാധാന്യം അവതരിപ്പിച്ചു.
എം എസ്.മോഹൻ അനുബന്ധ പരിപാടികൾ, സ്വാഗത സംഘം ഭാരവാഹികളുടെ ലിസ്റ്റ്, ബഡ്ജറ്റ് എന്നിവയുടെ കരട് അവതരിപ്പിച്ചു. പരിഷത്ത്  മലപ്പുറം ജില്ലാ പ്രസിഡൻ്റ്
സി.പി.സുരേഷ് ബാബു
സംഘാടനം, അനുബന്ധ പരിപാടികൾ എന്നിവ സംബന്ധിച്ച് നിർദേശങ്ങൾ വെച്ചു. പത്മനാഭൻ മാസ്റ്റർ, കോട്ടയ്ക്കൽ മുരളി ,ഡോ. ഉണ്ണി ആമപാറയ്ക്കൽ ( പു.ക.സ.ജില്ലാ പ്രസിഡൻ്റ്) ഡോ.ടി.എസ്.മാധവൻകുട്ടി, ജയ് സോമനാഥൻ, വി.വി. മണികണ്ഠൻ, വി.വിലാസിനി. ഡോ.സലീം, രാജലക്ഷ്മി ടീച്ചർ (പരിഷത്ത്  മലപ്പുറം ജില്ലാ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
കോട്ടയ്ക്കൽ യൂണിറ്റ് സെക്രട്ടറി
സ്മിത മേലേടത്ത്
നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *