ശാസ്ത്രാവബോധദിനം- ആലപ്പുഴ തൈക്കാട്ടുശ്ശേരി മേഖലയിൽ   സെമിനാർ നടത്തി

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൈക്കാട്ടുശ്ശേരി മേഖലയുടേയും അരൂക്കുറ്റി വടുതല ജെട്ടിക്ക് സമീപമുള്ള എ.കെ.ജി വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 ബുധനാഴ്ച നരേന്ദ്ര ധബോൽക്കർ അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.

കെ.എ മാത്യൂ (വാർഡ് മെമ്പർ) അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ അഡ്വ.ശ്രീരാജ് സി.ആർ(ജില്ല ജോ.സെക്രട്ടറി KSSP) “ശാസ്ത്രാവബോധ നിർമ്മിതിയുടെ പ്രാധാന്യം” എന്ന വിഷയത്തിൽ അവതരണം നടത്തി.

വിനിത പ്രമോദ് (ജില്ല പഞ്ചായത്ത് മെമ്പർ),വിനു ബാബു,പി സി രമേശൻ(വായനശാല സെക്രട്ടറി) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

പരിഷത്ത് പ്രവർത്തകർ,രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ, ഗ്രന്ഥശാല സംഘത്തിൻ്റെ ഭാരവാഹികൾ എന്നിവർ സെമിനാറിൽ സംബന്ധിച്ചു.

പരിഷത്ത് മേഖല സെക്രട്ടറി കെ രഘുവരൻ സ്വഗതവും KNS നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *