ചേർത്തല ഗവ.പോളിടെക്നിക്കിൽ ശാസ്ത്രാവബോധദിന സെമിനാർ

0

കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയുടെ ആഭിമുഖ്യത്തിൽ ചേർത്തല ഗവ.പോളിടെക്നിക്കിൽ ദേശീയ ശാസ്ത്രാവബോധ ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.

Big things in the Small world” (ചെറിയ ലോകത്തിലെ വലിയ കാര്യങ്ങൾ) എന്ന വിഷയത്തിൽ ഡോ.സവിത നളിനി(അസി.പ്രൊഫസർ & HOD Physics,SN College Cherthala) വിഷയാവതരണം നടത്തി. 
ദേശീയ ശാസ്ത്രാവബോധ ദിനാചരണത്തെക്കുറിച്ച് അധ്യക്ഷനായ ഡോ.വി എൻ ജയചന്ദ്രൻ(പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതിയംഗം)സംസാരിച്ചു.

സെമിനാർ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ആനി ജെ സെന്നത്ത് നിർവ്വഹിച്ചു.ജില്ലാ യുവസമിതി കൺവീനർ ശ്രീമതി കസ്തൂരി ആശംസയർപ്പിച്ചു.

ശ്രീ.സോമു തങ്കപ്പൻ (അസി. പ്രൊഫസർ) സ്വാഗതവും, യുവസമിതി ജില്ല ചെയർപേഴ്സൺ അഡ്വ.ജോസ് പി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *