ശാസ്ത്രാവബോധ ദിനാചരണം – തിരൂർ മേഖല
അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരെ പൊരുതി രക്തസാക്ഷിയായ ദബോൽക്കറിൻ്റെ സ്മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂർ മേഖല കമ്മിറ്റി ബി പി അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .
അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കുക ,ശാസ്ത്ര ബോധം സാമൂഹൃ ബോധമാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വി വി മണികണ്ഠൻ, AIPSN ൻ്റെ മുൻ ദേശീയ സമിതി അംഗം ജയ് സോമനാഥൻ എന്നിവർ സംസാരിച്ചു. പരിഷത്ത്
തിരൂർ മേഖല പ്രസിഡണ്ട് കെ ആർ .രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി
ടി .സി ഭരതൻ സ്വാഗതവും
പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം .മധു നന്ദിയും പറഞ്ഞു .