ശാസ്ത്രാവബോധ ദിനം- നരേന്ദ്ര ധബോൽക്കർ അനുസ്മരണം
പാലക്കാട്: അന്ധവിശ്വാസത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവർത്തികൾക്കെതിരെ നിയമനിർമ്മാണം നടത്തുന്നതിനായി പ്രവർത്തിച്ച ധരേന്ദ്ര ധബോൽക്കറുടെ രക്തസാക്ഷിത്വ ദിനമാണ് ആഗസ്ത് 20. ഇന്നത്തെ ദേശീയ സാഹചര്യം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ശാസ്ത്രവിരുദ്ധതയുടെയും ഭാഗമായ ചൂഷണത്തിനുള്ള സാധ്യത കൂടുതൽ നൽകുന്നതാണ്. ഇതിനെതിരെ നിരന്തരം ശബ്ദിക്കേണ്ടിയിരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ ദിനത്തിൻ്റെ ഭാഗമായി ആലത്തൂർ മേഖല കുനിശ്ശേരിയിൽ നടത്തിയ പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ആർ ശാന്തകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി.
പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി. വിജയൻ , പി. ആർ അശോകൻ മേഖല സെക്രട്ടറി ‘ ബി പ്രസാദ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ജില്ലാ സെക്രട്ടറി എം സുനിൽകുമാർ സ്വാഗതവും മേഖല പ്രസിഡണ്ട്. വി. മുരളി അദ്ധ്യക്ഷനും കുനിശ്ശേരി യൂണിറ്റ് സെക്രട്ടറി എ. ശിവരാജൻ നന്ദിയും പറഞ്ഞു