അടൂർ : അടൂർ മേഖല യുവ സംഗമവും റിസോഴ്സ് പേഴ്സൺ പരിശീലനവും ഇളമണ്ണൂർ  VHSS ൽ വെച്ചു നടന്നു. വർഷ , സുഷ്മി , ബെൻസ്, അശ്വതി തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. അയ്യങ്കാളി ദിനത്തിൽ പാർശ്വവൽകൃതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ലഘു അവതരണം അനിൽ അക്ഷര ശ്രീ നടത്തി. പാട്ടും പറച്ചിലുമായി സാമൂഹിക നീതിയുടെ സന്ദേശം അവതരിപ്പിക്കപ്പെട്ടു .സന്ദേശ് ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അനുശ്രീ ചെയർ പേഴ്സണും , സമന്വയ് കൺവീനറുമായിട്ടുള്ള മേഖല യുവസമിതി രൂപീകരിച്ചു.
അടൂർ മേഖല സെക്രട്ടറി ആശ ടീച്ചർ, തിരുവല്ല മേഖല സെക്രട്ടറി ഷീജ ടീച്ചർ , സംഘാടക സമിതി ഭാരവാഹികളായ അജയ്. ബി.പിള്ള, അഭിലാഷ്, അനീഷ് തുടങ്ങിയവർ യുവസംഗമത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *