പാറമടകൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പൊതുയോഗം സംസ്ഥാന നിർവാഹക സമിതി അംഗം കെ. രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട : ജില്ലയിലെ പാറമടകളുടെ പ്രവർത്തനം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. കോന്നി ചെങ്കളം പാറമട ദുരന്തം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ചേർന്നുള്ള മാഫിയ സംഘത്തിന് ചില രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണമുണ്ട്. ജില്ലയിലെ പാറ, മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്നും അതുവരെ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗാന്ധി സ്ക്വയറിൽ നടന്ന പ്രതി ഷേധയോഗം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം കെ. രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.എസ്. ശ്രീകല അധ്യക്ഷയായി. ഡോ. കെ. പി. കൃഷ്ണൻകുട്ടി, രാജൻ ഡി. ബോസ്, ജീമോൻ പി.എസ്, പി.കെ. പ്രസന്നൻ എന്നിവർ സംസാരിച്ചു.