യംഗ് സയൻ്റിസ്റ്റ്സ് അസോസിയേഷൻ
ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പന്തളം യംഗ് സയൻ്റിസ്റ്റ്സ് അസോസിയേഷൻ (PYSA) നിലവിൽ വന്നു.
ജനകീയ ശാസ്ത്രപ്രചാരകനായിരുന്ന പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ അനുസ്മരണത്തിൻ്റെ ഭാഗമായി 2025 ആഗസ്ത് 23 ന് പന്തളത്ത് സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവരാണ് യംഗ് സയൻ്റിസ്റ്റ്സ് അസോസിയേഷനിലെ പ്രാരംഭ അംഗങ്ങൾ.
പന്തളം വിദ്യാഭ്യാസ സബ് ജില്ലയിലെ യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുമാണ് ശാസ്ത്രതല്പരരായ വിദ്യാർത്ഥികളെ വിജ്ഞാനോത്സവത്തിലേക്ക് തെരഞ്ഞെടുത്തത്.
വിജ്ഞാനോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മനുവന്ദന (എൻ.എസ്. എസ്. എച്ച്.എസ്. പന്തളം ) ഒന്നാം സ്ഥാനവും ജിബോൻ ജോസ് (എൻ.എസ്.എസ്. എച്ച്. എസ്. എസ്., തട്ടയിൽ )രണ്ടാം സ്ഥാനവും നേടി.
തോട്ടക്കോണം ഗവ. ഹൈസ്ക്കൂൾ വിദ്യാർത്ഥി ഷിഹാദ് ഷിജുവും തുമ്പമൺ എം.ജി. എച്ച്.എസ് വിദ്യാർത്ഥി മെജോ എസ് .സജിയും ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം തുമ്പമൺ എം.ജി. ഹൈസ്ക്കൂളിലെ
നെയ്താൽ റിച്ച ഷിജുവിനാണ്.
യു പി വിഭാഗത്തിൻ്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ തട്ടയിൽ എസ്.കെ.വി. യു.പി. സ്ക്കൂളിലെ എ അക്ഷയയും മങ്ങാരം ഗവ.യു.പി. സ്കൂളിലെ ഋഷികേഷും യഥാക്രമം കരസ്ഥമാക്കി.
വിജ്ഞാനോത്സവത്തിൻ്റെ സമാപനത്തിൽ നടന്ന പ്രൊഫ. ജി.ബി. എൻ അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് പ്രൊഫ. കെ.എസ്.ശ്രീകല അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. ദീർഘകാലം പ്രൊഫ. ജിബാലകൃഷ്ണൻ നായരുടെ സഹപ്രവർത്തകനും എ.കെ. പി.സി.ആർ. ടി. എ അസോസിയേഷൻ സെക്രട്ടറിയുമായ പ്രൊഫ. പി.ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാനോത്സവത്തിൻ്റെ അക്കാദമിക കോ – ഓർഡിനേറ്ററായ ഷാലികുമാർ, പരിഷത്ത് ജില്ലാ സെക്രട്ടറി ജീമോൻ, ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ എന്നിവർ ആശംസകളർപ്പിച്ചു.
പരിഷത്ത് പ്രവർത്തകരായ എ.കെ. ഗോപാലൻ, വിശ്വനാഥൻ നായർ, എ.ഡി. രംഗനാഥ്, കെ.കെ. കുട്ടപ്പൻ, വിശ്വനാഥനാചാരി, രേശ്മിടീച്ചർ, വിജയകുമാർ, പ്രമോദ്, പ്രവീണ, വൈഷ്ണവ്, രേഖടീച്ചർ, ചിത്രജാതൻ, ഡോ. കെ.പി. കൃഷ്ണൻ കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിഷത്ത് പന്തളം മേഖലാ പ്രസിഡൻ്റ് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെക്രട്ടറി സാബിറാബീവി സ്വാഗതവും രേഖടീച്ചർ നന്ദിയും പറഞ്ഞു.