സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് തൃശൂർ ജില്ല
തൃശൂർ ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ഒക്ടോബർ 1 ശനിയാഴ്ച അരണാട്ടുകര ഡോ.ജോൺ മത്തായി സെന്ററിലെ ടീച്ചർ എജുക്കേഷൻ സെന്റർ സെമിനാർ ഹാളിൽ നടന്നു.ജില്ലാ പ്രസിഡണ്ട് ഡോ.സി എൽ ജോഷി അദ്ധ്യക്ഷത വഹിച്ചു.
ആഗോള വലതുപക്ഷ വൽക്കരണവും ശാസ്ത്രപ്രസ്ഥാനവും എന്ന വിഷയവവതരിപ്പിച്ചു കൊണ്ട് കേന്ദ്ര നിർവ്വാഹക സമിതി അംഗമായ അഡ്വ.കെ പി രവി പ്രകാശും ,പരിഷത്ത് രാഷ്ട്രീയം ,ശാസ്ത്ര ബോധം എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗമായ ഡോ.ജോർജ് സി തോമസും സംസാരിച്ചു.
ജില്ലാ വൈ. പ്രസിഡണ്ട് ജെയ്മോൻ സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന രണ്ടാം സെഷനിൽ ജൈവ വളർച്ച, പ്രസക്തി പാരിഷത്തികത എന്ന വിഷയം ജില്ലാ ജോ.സെക്രട്ടറി ഐ. കെ .മണി അവതരിപ്പിച്ചു. വൈ.പ്രസിഡണ്ട് കെ. കെ .കസീമയുടെ യൂണിറ്റ് മൊഡ്യൂൾ അവതരണത്തിനു ശേഷം നാലു ഗ്രൂപ്പുകളായി തിരിഞ്ഞ ചർച്ചകളുടെ അവതരണം അജിത പടാരിൽ ,ഷിജിത്ത് വി. ആർ ,പ്രശാന്ത് എം പി ,ഡോ ശിനിഷ എ കെ എന്നിവർ അവതരിപ്പിച്ചു.
പരിസര കേന്ദ്ര നവീകരണത്തിനായി കുന്നംകുളം മേഖലയുടെ ആദ്യ ഗഡു മേഖലാ സെക്രട്ടറി എം കെ സോമൻ മാഷിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് മീരാഭായ് ടീച്ചർ ഏറ്റുവാങ്ങി.
പൊതു ചർച്ചകളിൽ വന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി അഡ്വ.ടി വി . രാജു സംസാരിച്ചു.