താനാളൂർ പഞ്ചായത്ത് വികസന പത്രിക പ്രകാശനം.
മന്ത്രി വി. അബ്ദുറഹിമാൻ
വികസന പത്രിക പ്രകാശനം ചെയ്തു
നാളത്തെ പഞ്ചായത്ത് ക്യാമ്പയിൻ്റെ ഭാഗമായി താനാളൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനവും ജനസഭയും കെ പുരം ഗവ. എൽ പി സ്കൂളിൽ വെച്ച് നടന്നു.
IRTC ഹരിതസഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ തുദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് താനാളൂർ .
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
വികസന പത്രിക പ്രകാശനം ചെയ്തു കൊണ്ട് ജനസഭ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷറർ കെ വിനോദ് കുമാർ ആമുഖ പ്രഭാഷണം നടത്തി.കെ .വിശ്വനാഥൻ വികസന പത്രിക പരിചയപ്പെടുത്തി .
തുടർന്ന് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം , ജെൻഡർ, എന്നിങ്ങനെ വിവിധ വികസന ഗ്രൂപ്പുകൾ കൂടിയിരുന്ന് ചർച്ച ചെയ്തു.കെ .വി .സിനി, കെ അമീറ , വി .പി .ഒ അസ്കർ എന്നിവർ ആശംസകൾ അറിയിച്ചു .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ വിലാസിനി , വി .വി മണികണ്ഠൻ,സംഘടനയുടെ മുൻ ജില്ല പ്രസിഡണ്ട്
ജയ് സോമനാഥൻ , പരിഷത്ത് ജില്ലാ വികസന സമിതി കൺവീനർ കെ അരുൺ കുമാർ , വിസി.ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു .
പരിഷത്തിൻ്റെ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി. സതീശൻ സ്വാഗതവും കെ . ചന്ദ്രൻ നന്ദിയും പറഞ്ഞു .