ക്വാണ്ടം സെഞ്ച്വറി പ്രഭാഷണം ആലപ്പുഴയിൽ

0

ക്വാണ്ടം സെഞ്ച്വറി പ്രദർശനവുമായി ബന്ധപ്പെട്ട  ആദ്യ Quantum Century Talk ആലപ്പുഴ സെൻറ് ജോസഫ്സ് കോളേജിൽ നടന്നു.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക ഓൺലൈൻ സയൻസ് പോർട്ടലിൻ്റേയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ശാസ്ത്രസമൂഹ കേന്ദ്രത്തിൻ്റേയും(C-sis) സഹകരണത്തോടെ നവംബറിൽ ആരംഭിക്കുന്ന Quantum Century Exhibition ൻ്റെ ഭാഗമായി സംസ്ഥാനത്താകമാനം നടത്തുന്ന Quantum CenturyTalk ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ സെൻ്റ് ജോസഫ്സ് കോളേജിൽ നടന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയും,St.Joseph’s college Postgraduate Dept. of Physics & Research Centre ഉം സംയുക്തമായാണ് “QuantumMechanics: A Legacy ” എന്ന വിഷയത്തിൽ Quantam talk സംഘടിപ്പിച്ചത്.

പരിഷത്ത് ജില്ല സെക്രട്ടറി ശ്രീ.മുരളി കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു,കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഉഷ എ എ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡോ. എൻ ഷാജി (ഫിസിക്സ് വിഭാഗം,കുസാറ്റ്) വിഷയാവതരണം നടത്തി.

ഡോ. വി എൻ ജയചന്ദ്രൻ(കേന്ദ്രനിർവ്വാഹക സമിതിയംഗം KSSP)കസ്തൂരി (ജില്ല യുവസമിതി കൺവീനർ)എന്നിവർ ആശംസയർപ്പിച്ചു.

ഡോ. റോസ് ലീന തോമസ് (HOD department of Physics) സ്വാഗതവും ജോസ്ന ജോണി (Student Coordinator)നന്ദിയും പറഞ്ഞു.
അഡ്വ.ശ്രീരാജ് സി ആർ (ജില്ല ജോ. സെക്രട്ടറി KSSP) എൽ അജിത്ത് (ജില്ല കമ്മറ്റിയംഗം KSSP) ഷാനവാസ് റ്റി എ (ആലപ്പുഴ മേഖല സെക്രട്ടറി KSSP)ഫിസിക്സ് വിഭാഗം അധ്യാപകരായ ഡോ. സിസ്റ്റർ ബിൻസി ജോൺ, ഡോ ശ്രീകല ജി, ഡോ. ജൂലിൻ ജോസഫ്,ഡോ.മോണിക്ക എസ് എന്നിവർ സംബന്ധിച്ചു.

ജില്ലയിലെ മറ്റ് കോളേജുകളിൽ നിന്നും ഫിസിക്സ് വിഭാഗം ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ക്ലാസിൻ്റെ ഭാഗമായി.

ക്ലാസിനു ശേഷം സാറിനോടൊപ്പം കുട്ടികൾ വിഷയം ചർച്ച ചെയ്യുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ക്യാമ്പസ് ശാസ്ത്ര സമിതി,ഗവേഷക കൂട്ടായ്മ, അധ്യാപകക്കൂട്ടായ്മ എന്നിവ കോളേജിൽ രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *