തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്

0

2025 ഒക്ടോബർ അഞ്ചാം തീയതി തൈക്കാട് ഗവൺമെൻറ് എൽ പി എസിൽ വച്ച് നടന്ന തിരുവനന്തപുരം ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ ഉൾപ്പെടെ 81 പ്രവർത്തകർ   പങ്കെടുത്തു.
ജില്ലാ പ്രസിഡൻറ് ജെ. ശശാങ്കൻ അധ്യക്ഷനായി. സംഘടന വിദ്യാഭ്യാസ സമിതി കൺവീനർ എസ്. ശ്രീകുമാർ സ്വാഗതം ആശംസിച്ചു.


“ആഗോള വലതുപക്ഷ വൽക്കരണവും ജനകീയ ശാസ്ത്ര പ്രസ്ഥാനവും” എന്ന വിഷയത്തിൽ അഡ്വ: വി.കെ നന്ദനൻ ആദ്യ അവതരണംനടത്തി. തുടർന്ന് “പരിഷത്തിന്റെ രാഷ്ട്രീയം, ശാസ്ത്രബോധം” എന്ന വിഷയം നിർവാഹ സമിതി അംഗം എസ് എൽ സുനിൽകുമാർ അവതരിപ്പിച്ചു. മൂന്നാമത്തെ വിഷയം “പരിഷത്തിന്റെ ജൈവ വളർച്ച, പ്രസക്തി, പാരിഷത്തികത’  ജില്ലാ വൈസ് പ്രസിഡൻറ് ജയരാജി അവതരിപ്പിച്ചു.

നാല് ഗ്രൂപ്പുകളായി തിരിഞ്ഞ്  വിഷയങ്ങളെ സംബന്ധിച്ച് ചർച്ച നടക്കുകയും ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി ജി ഷിംജി യൂണിറ്റ് പരിഷദ് സ്കൂളുകളെക്കുറിച്ച് വിശദീകരിച്ചു.

പരിഷത്ത് ഭവൻ നിർമാണത്തെ സംബന്ധിച്ച  അവതരണം കോസ്റ്റ് ഫോർഡിൻ്റെ പ്രതിനിധി ശ്രീ .സാജൻ വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ നടത്തി.  പുല്ലരിമധുരം എന്ന കൃതിയ്ക്ക് അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മാരക സാഹിത്യ പുരസ്കാരം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  പ്രദീപ് ഓർക്കട്ടേരിയെ  അനുമോദിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ജില്ലാ കമ്മിറ്റി അംഗം ഗിരീശനെയും അനുമോദിച്ചു.

തിരുവനന്തപുരം മേഖലാ സെക്രട്ടറി ബി.അനിൽകുമാർ ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *