ചാന്ദ്രദിന ക്ലാസ്സെടുക്കാൻ കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ
ചാന്ദ്രദിനത്തിൽ വിദ്യാലയങ്ങളിലും വായനശാലകളിലും ക്ലാസെടുക്കാൻ തയ്യാറായി കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ
കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതിയുടെയും വൈനു ബാപ്പു അമേച്ചർ അസ്ട്രോണമി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ക്ലാസ് കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് കണ്ണൂർ ജില്ലാ പരിഷത്ത് ഭവനിൽ നടന്നു. യൂറിക്ക എഡിറ്റർ കെ.ആർ അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വി ജയശ്രീ അധ്യക്ഷതവഹിച്ചു വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.വി. പ്രസാദ് സ്വാഗതവും സുരേഷ് ബാബു. കെ.പി. നന്ദിയും പറഞ്ഞു. ശാസ്ത്രവബോധ സമിതി കൺവീനർ കെ പി പ്രദീപ്കുമാർ, ചെയർമാൻ കെ.പി. സനിൽ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നാല്പതോളം വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു. യൂറി ഗഗാറിൻ മുതൽ ശുഭാംശു വരെയുള്ള ബഹിരാകാശ യാത്രികരെക്കുറിച്ചുള്ള വിവരങ്ങൾ,
ചാന്ദ്രവിശേഷങ്ങൾ , വിവിധ ബഹിരാകാശ യാത്രകൾ തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി
പ്രത്യേകം തയ്യാറാക്കിയ പാനൽ ഉപയോഗിച്ചാണ് ക്ലാസ് നടന്നത്. പരിശീലനം നേടിയ വിദ്യാർത്ഥികൾ അവരവരുടെ വിദ്യാലയത്തിലെ മറ്റ് വിദ്യാർത്ഥികൾക്കും ക്ലാസ് എടുക്കും