രണ്ടാം കേരള പഠനം 2.0. വയനാട് ജില്ലയിൽ പ്രകാശനം ചെയ്തു

0

രണ്ടാം കേരള പഠനം 2.0. വയനാട് ജില്ലയിൽ പ്രകാശനം ചെയ്തു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ രണ്ടാം കേരള പഠന ത്തിന്റെ റിപ്പോർട്ട് വയനാട് ജില്ലയിൽ  സംസ്ഥാന നിർവ്വാഹകസമിതി അംഗം പി.സുരേഷ്ബാബു പ്രകാശനം ചെയ്തു.
കേരളം എങ്ങനെ ചിന്തിക്കുന്നു. എങ്ങനെ പ്രവർത്തിക്കുന്നു. എന്ന അന്വേഷണമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പഠനത്തിലൂടെ നടത്തിയത്. ആദ്യ പഠനം 2004 ൽ ആയിരുന്നു. രണ്ടാം കേരള പഠനം 2019 ൽ നടത്തി. 1987 ൽ നടത്തിയ ആര്യോഗ്യ സർവ്വേയുടെ വിവരങ്ങളുമായും ഈ പഠനഫലങ്ങൾ താരതമ്യപെടുത്തിയിട്ടുണ്ട്.വലിയ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് ഈ പഠനങ്ങൾ നടത്തിയത്
2004 ൽ5696 കുടുംബങ്ങളിലും 2019 ൽ 5075 കുടുംബങ്ങളിലുമാണ് സർവ്വെ നടത്തിയത്. പഠനഫലങ്ങൾ വിലയിരുത്തിയത്
കുടുംബങ്ങളെ  അതിദരിദ്രർ, ദരിദ്രർ, താഴ്ന്ന ഇടത്തരക്കാർ, ഉയർന്ന ഇടത്തരക്കാർ എന്നിങ്ങനെ 4 സാമ്പത്തിക വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ്.
കേരളത്തിലെ ജനങ്ങളിൽ 70.7% ഇടത്തരക്കാരിൽ പെടുന്നവരാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2004 ൽ നിന്നും 2019 ൽ എത്തിയപ്പോൾ അതിദരിദ്രരും, ദരിദ്രരും കുറയുകയും ഉയർന്ന ഇടത്തരക്കാരുടെ എണ്ണo വർദ്ധിക്കുകയും ചെയ്തു.

1956 ൽ സംസ്ഥാനം രൂപീകൃതമാവുമ്പോൾ ഇന്ത്യയിലെ ഏറ്റവും പിന്നോക്ക പ്രദേശമായിരുന്നു കേരളം. 1973 ൽ 53% മലയാളികൾ ദാരിദ്ര രേഖക്ക് കീഴിലായിരുന്നു. എന്നാൽ 2019 ൽ 10.1% മാത്രം. നീതി ആയോഗിന്റെ കണക്ക് പ്രകാരം ബഹുമുഖ സൂചക ദാരിദ്യം സംസ്ഥാനത്ത് 0.048 % മാത്രമാണ്.

2004 ൽ 32 % ആളുകളാണ് സർക്കാർ ആശുപത്രിയെ ആശ്രയിച്ചതെങ്കിൽ 2019 ൽ 44% ആളുകൾ ആശ്രയിക്കുന്നു.
2004 ൽ പൊതുവിദ്യാഭ്യാസം നല്ലതാണ് എന്ന് 45 % രക്ഷിതാക്കളാണ് പറഞ്ഞിരുന്നതെങ്കിൽ 2019 ൽ ഇവരുടെ ശതമാനം 80 ആയി ഉയർന്നു.
1987 നും 2019 നുമിടയിൽ കേരളത്തിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യതയിൽ നല്ല വർധനവുണ്ടായിട്ടുണ്ട്.
1987 ൽ സ്വന്തം കിണർ കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നവരുടെ എണ്ണം 53.8% മായിരുന്നത് 2019 ൽ 58.3% മാണ്. പൈപ്പിലൂടെയുള്ള പൊതുവിതരണം 1987 ൽ 3.6 % മായിരുന്നത് 2019 ൽ 25.5% മാണ്. സുരക്ഷിതമല്ലാത്ത സ്രോതസുകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നവർ 1987 ൽ 34.1% ആയിരുന്നുവെങ്കിൽ 2019 ൽ അത് 8.7% മായി കുറഞ്ഞിട്ടുണ്ട്.
ശുചിത്വ കാര്യത്തിൽ കഴിഞ്ഞ 3 പതിറ്റാണ്ടിനിടയിൽ കേരളം വളരെയേറെ മുന്നേറിയതായി പഠനം സൂചിപ്പിക്കുന്നു. 1987 ൽ വീട്ടിലെ കക്കൂസ് ഉപയോഗം 48.3% ആയിരുന്നു. 2019 ൽ അത് 98.9% മായി ഉയർന്നു.
ചികിൽസ , വിവാഹം, വീട് നിർമ്മാണം, വീട് റിപ്പയർ എന്നിവക്കാണ് ഭൂരിഭാഗം ആളുകളും കടം വാങ്ങിക്കുന്നത്.
13 അധ്യായങ്ങളിലായി സാമ്പത്തികം, സംസ്ക്കാരം, വിദ്യാഭ്യാസം, ആരോഗ്യം, വീടും ചുറ്റുപാടും, ജെൻഡർ , നിലപാടുകൾ തുടങ്ങിയവകേരളപഠനം2.0 ത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
നവകേരള സൃഷ്ടിയ്ക്ക് , സമഗ്രവികസന ആസൂത്രണത്തിന് എല്ലാം ഉപയോഗിക്കാവുന്ന ശാസ്ത്രീയവസ്തുത കളാണ് കേരളപഠനം2.0 റിപ്പോർട്ടിൽ ഉള്ളത്.
പി.എ.തങ്കച്ചൻ,സി.കെ.ശിവരാമൻ, പ്രൊഫ.കെ.ബാലഗോപാലൻ, കെ.പി.സുനിൽകുമാർ, എം.എം. ടോമി, വിശാലക്ഷി .കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *