കാലാവസ്ഥാ വ്യതിയാനം : ദേശീയ ശാസ്ത്രസമ്മേളനം
കൊല്ലം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ പരിസരവിഷയ സമിതിയും ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സുവോളജി വിഭാഗവും സംയുക്തമായി കാലാവസ്ഥാ വ്യതിയാനം – പ്രതിരോധം എന്ന വിഷയത്തിൽ ഏകദിന ദേശീയ ശാസ്ത്രസമ്മേളനം സംഘടിപ്പിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വി . അമ്പിളി ഉരുൾപൊട്ടൽ വയനാടിൻ്റെ പശ്ചാത്തലത്തിൽ എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഫൈസി കാലാവസ്ഥാ പ്രതിസന്ധിയുടെ സ്വാധീനം എന്ന വിഷയം അവതരിപ്പിച്ചു. കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ എസ്. അഭിലാഷ് കാലാവസ്ഥാ വ്യതിയാനം വെല്ലുവിളികളും അതിജീവനവും എന്ന വിഷയം അവതരിപ്പിച്ചു.
ടി.കെ. എം കോളേജ് പ്രിൻസിപ്പൽ ഡോ . ചിത്രാ ഗോപിനാഥ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിസ്ഥി ശാസ്ത്രജ്ഞനും പ്ലാനറ്റ് ഇൻ്റർനാഷണൽ അവാർഡ് ജേതാവുമായ ഡോ. എസ് . ഫൈസിയെ ടി.കെ.എം കോളേജ് ട്രഷറർ ടി.കെ. ജലാലുദ്ദിൻ മുസലിയാർ ആദരിച്ചു. സുവോളജി വകുപ്പ് അധ്യക്ഷ ഡോ. രോഹിണികൃഷ്ണ, പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. എഫ്. ജോർജ്ജ് ഡിക്രൂസ്, ഡോ. മുംതാസ്, ഡോ. ജസിൻ റഹ്മാൻ , ഡോ. മുനീഷ എന്നിവരും സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡൻ്റ് പ്രസാദ്, സെക്രട്ടറി മോഹനൻ , സൂസൻ , ലാൽ, ഹുമാം റഷീദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു