കണ്ടൽ – യുവസമിതി മലപ്പുറം ജില്ലാ ക്യാമ്പ്

0
മലപ്പുറം / 26 ആഗസ്റ്റ്, 2024
യുവസമിതി മലപ്പുറം ജില്ലാ ക്യാമ്പ് – കണ്ടൽ, 2024 ആഗസ്റ്റ്  25, 26 ന് തിരൂരങ്ങാടി മേഖലയിലെ അരിയല്ലൂരിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 55 ചെറുപ്പക്കാർ പങ്കെടുത്തു.
വ്യക്തി, സമൂഹം, സംഘടന എന്ന വിഷയം അവതരിപ്പിച്ച് ഡോ. അനിൽ ചേലേമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കെ അധ്യക്ഷനായി. വാർഡ് മെമ്പർ പ്രഷിത എ.കെ., യുവസമിതി ജില്ലാ കൺവീനർ സുനിൽ പെഴുങ്കാട്, പരിഷത്ത് മേഖലാ സെക്രട്ടറി ജയ ടി.ടി., പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി മണികണ്ഠൻ, വിനയൻ പി, മുരളീധരൻ വി. എന്നിവർ സംസാരിച്ചു.
ശാസ്ത്രം, ശാസ്ത്ര ബോധം, ജെൻ്റർ , നിർമിത ബുദ്ധി , റീൽസ് നിർമാണം തുടങ്ങിയ വിഷയങ്ങളാണ് രണ്ടു ദിവസത്തെ ചർച്ച ചെയ്തത്.  മഞ്ഞുരുക്കൽ (ശ്രീജിത്ത് കാഞ്ഞിലശ്ശേരി), ശാസ്ത്രത്തിൻ്റെ വളർച്ച (സുനിൽ പെഴുങ്കാട്), ശാസ്ത്രബോധം (റിസ്വാൻ സി), പാട്ടു കെട്ടൽ (എം.എം. സചീന്ദ്രൻ), നിർമിതബുദ്ധിയും പുതിയ കാലവും (അരുൺ രവി) , ജൻഡർ സംവാദം (അർജുൻ പി.സി.), യുവസമിതി ഭാവി പരിപാടികൾ (വി.വിനോദ് ), പ്രകൃതി നടത്തം, പാട്ടുരാവ് എന്നീ സെഷനുകൾ നടന്നു.
 മനോജ് കുമാർ കെ ചെയർമാനും പ്രദീപ് സി.ഡി. കൺവീനറുമായി രൂപീകരിച്ച  സ്വാഗതസംഘത്തിൻ്റെ മുൻകൈയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ ക്യാമ്പസുകളിലുള്ളവരും മേഖലകൾ നിർദ്ദേശിച്ചവരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൻ്റെ തുടർച്ചയായി 40 പേർ വീതം പങ്കെടുക്കുന്ന മേഖലാ തല ക്യാമ്പുകളും കണ്ടൽ ക്യാമ്പിൽ പങ്കെടുത്തവർക്കായി രണ്ടാം ഘട്ട ക്യാമ്പും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സംഘടി പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *