പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം
ചെറുതാഴം സ്കൂളിന് ശാസ്ത്ര ലൈബ്രറി
ചെറുതാഴം: സമ്മേളനം കഴിഞ്ഞ് പിരിയുമ്പോള്‍ വേദിയൊരുക്കിയ സ്കൂളിന് സംഘടനയുടെ വക ഒരു ലൈബ്രറി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനമാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധേയമായത്.
പരിഷത്തിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനം 17, 18 തിയതികളിലായി ചെറുതാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണു നടന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചക്കിടെ സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.രാജേഷാണ് സമ്മേളനത്തിന്‍റെ ഭാഗമായി സ്കൂളില്‍ ഒരു ലൈബ്രറി എന്ന ആശയം മുന്നോട്ടു വെച്ചത്.
ഇത് സമ്മേളന പ്രതിനിധികള്‍ ഏറ്റെടുത്തതോടെ സമ്മേളനത്തിനു വരുമ്പോള്‍ സ്കൂളിനു നല്‍കാന്‍ കൈയില്‍ പുസ്തകങ്ങളും കരുതി. ആയിരത്തോളം പുസ്തകങ്ങളാണ് രണ്ടു ദിവസത്തെ സമ്മേളനത്തിനിടെ പരിഷത് പ്രവര്‍ത്തകര്‍ സ്കൂളിനു സംഭാവന ചെയ്തത്. പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരയും പരിഷത് സംഭാവന ചെയ്യും.
പുസ്തകങ്ങള്‍ സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.രാജേഷ് പഞ്ചായത്ത് പ്രസിഡണ് എം ശ്രീധരൻ എന്നിവർ ചേർന്ന് പരിഷത് ജില്ല ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി