കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം

0

അഴീക്കൽ:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ സമ്മേളനം അഴീക്കൽ മൂന്നു നിരത്ത് വെച്ച് നടന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ അജീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ സത്യശീലൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽ പരിസ്ഥിതി ശാസ്ത്രഞ്ജൻ ഡോ.എം കെ സതീഷ് കുമാർ ആശംസ പ്രസംഗം നടത്തി. മുതിർന്ന കർഷകനായ കോട്ടായി ചന്ദ്രനും കളരിപ്പയറ്റിൽ ലിംക ബുക് ഓഫ് റകോഡ് നേടിയ കൃഷ്ണേന്ദു ഗീജിൽ എന്നിവർക്ക് അനുമോദനവും നടത്തി. പി.വി മനോജ് കുമാർ സ്വാഗതവും തോമസ് എൻസിലാസ് നന്ദിയും പറഞ്ഞു.


തുടർന്ന് നടന്ന സമ്മേളന പരിപാടിയിൽ പരിഷത്ത് സംസ്ഥാന ആരോഗ്യവിഷയ സമിതി ചെയർമാൻ ഡോ. മുബാറക് സാനി സംഘടനാ രേഖ അവതരിച്ചു. മേഖലാ സെക്രട്ടറി ബിനോയ് മാത്യു മേഖലാ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സുരേഷ് ബാബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എൻ പി ഏഴിൽരാജ് അധ്യക്ഷതവഹിച്ചു.
ജില്ലാ ട്രഷറർ കെ. വിനോദ് കുമാർ, ജില്ലാ കമ്മിറ്റി അംഗം സതീശൻ കസ്തൂരി, പി.ധർമ്മൻ, സി പ്രദീപൻ, പി സുനിൽ ദത്തൻ, കമലാ സുധാകരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാലിന്യ സംസ്കരണത്തെ വിഷയമാക്കി ഏകപാത്ര നാടകം മൊടപ്പത്തി നാരായണൻ അവതരിപ്പിച്ചു.

സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടത്തി. വിവിധ വിഷയങ്ങളിൽ ക്ലാസുകളും സോപ്പ് നിർമ്മാണ പരിശീലനവും നടത്തി.
മേഖലാ ഭാരവാഹികളായി എൻ പി എഴിൽരാജ് (പ്രസിഡന്റ്), കെ.സുരേഷ്ബാബു (സെക്രട്ടറി), എം പ്രസാദ് (ട്രഷറർ), ലിഷ കെ (വൈസ് പ്രസിഡന്റ് ), പി പി ഗണേശൻ (വൈസ് പ്രസിഡൻ്റ്), പി ധർമ്മൻ (ജോയിൻ്റ് സെക്രട്ടറി), ഇ.കെ സിറാജ് (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായും ശാസ്ത്രീയമായ പരിഹാരമാകണം. പ്രാദേശിക സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കാൻ ദേശീയ പാത അതോറിറ്റിയോടും ജില്ലാ ഭരണ കൂടത്തോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *