കേരള പഠനം 2.0 ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു.
ഒന്നര ദശാബ്ദത്തിലെ ജനജീവിതമാറ്റങ്ങൾ
2004 -2019
പഠന പുസ്തകം ഇപ്പോൾ കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ
ഡോ. തോമസ് ഐസക് പ്രകാശനം
ചെയ്തു.
വിവിധ കാലങ്ങളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ചെറുതും വലുതുമായ നിരവധി പഠനങ്ങൾ കേരള സമൂഹത്തിൽ വിപുലമായ ചർച്ചകൾ ഉയർത്തുകയും സക്രിയമായ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൻ്റെ സമ്പത്ത് (1976) കുട്ടനാട് പഠനം (1978) ചാലിയാർ പഠനം (1979) സൈലൻ്റ് വാലി പഠനം (1979 ) കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് (1995 ) 1987ലും 97ലും നടത്തിയ ആരോഗ്യ സർവെ, സ്ത്രീപഠനം കായൽ കമ്മീഷൻ റിപ്പോർട്ട് (2017) സിൽവർ ലൈൻ പഠനം (2024 ) തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്.
പരിഷത്ത് 2004 ൽ നടത്തിയ ബൃഹത്തായ സാമൂഹ്യ ശാസ്ത്ര അന്വേഷണമായിരുന്നു കേരള പഠനം. ജനപക്ഷത്ത് നിന്നുള്ള പഠനമാണ് ഇത്,
ഒന്നാം കേരള പഠനത്തിന് ശേഷമുള്ള ഒന്നര ദശകകാലത്തിനുള്ളിൽ കേരളത്തിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റങ്ങളെ പഠന വിധേയമാക്കാനും 2004 ലെ കണ്ടെത്തലിന് ശേഷം ഏതെല്ലാം രംഗങ്ങളിൽ എന്തെന്ത് മാറ്റങ്ങൾ വന്നുചേർന്നതെന്ന് പരിശോധിക്കാനാണ് രണ്ടാം കേരള പഠനത്തിലൂടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിശ്രമിച്ചത്.
2019 ലാണ് ഈ പഠനത്തിൻ്റെ വിവരശേഖരണം പൂർത്തിയായത്. കോവിഡിന് ശേഷം വിവിധ തട്ടുകളിലുള്ള വിലയിരുത്തലിന് ശേഷം 2025 ൽ പ്രസിദ്ധപ്പെടുത്തി.
ആ കണ്ടെത്തലുകളെ പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.
കേരള സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ, വർധിച്ചു വരുന്ന അസമത്വം , ദാരിദ്രത്തിൻ്റെ സ്വഭാവം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം തുടങ്ങിയ പുതിയ ഉൾകാഴ്ചകൾ കേരളപഠനം മുന്നോട്ട് വെച്ചിരുന്നു. 2004 ലെ കണ്ടെത്തലുകളിൽ നിന്ന് ഏതെല്ലാം രംഗങ്ങളിൽ എന്തെന്തു മാറ്റങ്ങളാണ് വന്ന് ചേർന്നത് എന്ന് പരിശോധിക്കാനാണ് രണ്ടാം കേരള പഠനത്തിലൂടെ പരിശ്രമിക്കുന്ന
മാധ്യമ പ്രവർത്തകനായ കെ.ജെ ജേക്കബ്ബ് പുസ്തകത്തെ അധികരിച്ച് സംസാരിച്ചു. ടി.കെ. മീരാഭായ് അധ്യക്ഷത വഹിച്ചു.
പ്രഫ: ടി.പി. ശ്രീധരൻ പുസ്തകം
ഏറ്റുവാങ്ങി
ഡോ. കെ പി അരവിന്ദൻ
ടി.പി. കുഞ്ഞികണ്ണൻ
എന്നിവർ സംസാരിച്ചു.