ജില്ലാ വാർഷികത്തിന് തുടക്കമായി.

0

ഡോ: ബി.ഇക്ബാൽ  വാർഷികം ഉദ്ഘാടനം ചെയ്തു.

കൊല്ലം  : കൊല്ലം ജില്ലാ വാർഷികത്തിന് ആവേശകരമായ തുടക്കം.കൊട്ടാരക്കര മേഖലയിലെ എഴുകോൺ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഏപ്രിൽ 12 ,13 തീയതികളിലാണ് വാർഷികം. ഉദ്ഘാടന സമ്മേളനത്തിൽ പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് കെ പ്രസാദ് അധ്യക്ഷനായിരുന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: ബി.ഇക്ബാൽ “കേരളം – ആരോഗ്യ മേഖലയിലെ നേട്ടങ്ങളും വെല്ലുവിളികളും – ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലേക്ക് ” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. കേരള സമൂഹത്തിൽ രോഗാതുരത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും രോഗാതുരത കുറച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നേറാൻ കഴിയൂവെന്നും കേരള മാതൃക എന്ന് നമുക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ള തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരാഭായ് ആശംസാ പ്രസംഗം നടത്തി. ജനറൽ കൺവീനർ ബി. രാജശേഖരൻ നായർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മകുമാർ നന്ദിയും പറഞ്ഞു.

           തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.പ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.ബീന സ്വാഗതംപറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജ അനിൽ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി. കെ. മീരാഭായ് ടീച്ചർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. അനിൽ കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഏപ്രിൽ 13 വൈകിട്ട് 5 മണിക്ക് സമ്മേളനം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *