കടൽ മണൽ ഖനന അനുമതി പിൻവലിക്കുക കൊല്ലം ജില്ലാ സമ്മേളനം

0

കടൽ മണൽ ഖനന അനുമതി പിൻവലിക്കുക

കൊല്ലം ജില്ലാ സമ്മേളനം

കടൽ മണൽ ഖനന അനുമതി പിൻവലിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷിക സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുക, പള്ളിക്കലാറിനെ പുഴയായി ഒഴുകാൻ അനുവദിക്കുക ,എന്നീ പ്രമേയങ്ങളും വാർഷിക സമ്മേളനത്തിൽ അംഗീകരിച്ചു. വാർഷിക സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി എൻ. മോഹനൻ ,ട്രഷറർ എം.അനിൽകുമാർ,കേന്ദ്ര നിർവാഹകസമിതി അംഗം അഡ്വ.വി.കെ.നന്ദനൻ എന്നിവർ മറുപടി പറഞ്ഞു. ക്രഡൻഷ്യൽ റിപ്പോർട്ട് അഡ്വ. ശിവൻ കാട്ടൂർ അവതരിപ്പിച്ചു. ഡോ. എസ് പത്മകുമാർ ( പ്രസിഡന്റ് )കെ. ശശികുമാർ, ശ്രീജ അനിൽ (വൈസ് പ്രസിഡന്റുമാർ) എൻ. മോഹനൻ ( സെക്രട്ടറി) ആർ. ബീന, എസ്. നന്ദനൻ (ജോ: സെക്രട്ടറി) ജി. സുനിൽകുമാർ (ട്രഷറർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *