കോഴിക്കോട് മേഖലാ സമ്മേളനം സമാപിച്ചു
കുന്നത്തുപാലം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മേഖലാ സമ്മേളനം കുന്നത്തുപാലം ഒളവണ്ണ എ എൽ പി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ പപ്പൂട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ എൻ ജയപ്രശാന്ത് അധ്യക്ഷത വഹിച്ചു. കൺവീനർ കെ ബാലാജി സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് പി എൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ബാലാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി വിജയകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ മാസ്റ്റർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതി അംഗം എസ്.യമുന, ജില്ല കമ്മറ്റി അംഗം ഡോ.ഉദയകുമാർ.വി എന്നിവർ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപസമതി കൺവീനർ ഡോ. കെ രമേശ് സംഘടനാ രേഖ അവതരിപ്പിച്ചു സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം നടന്ന പൊതു ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് യു ബി ജയരാജൻ, രജിത എൻ പി, ബേബി കെ,ഐ ടി ബാലസുബ്രഹ്മണ്യൻ, ഹർഷകുമാരി പി, കെ പി വിനോദ് കുമാർ, രാജേന്ദ്രൻ പി എന്നിവർ പങ്കെടുത്തു. ചർച്ചകളോട് പ്രതികരിച്ചുകൊണ്ട് മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജോ. സെക്രട്ടറി ഹരീഷ് ഹർഷയും സംസാരിച്ചു.
തുടർന്ന് പുതിയ മേഖല കമ്മിറ്റിയേയും ഭാരവാഹികളായി
എം.ഗോപാലകൃഷ്ണൻ (പ്രസിഡണ്ട്), സുപ്രിയ സി ( വൈസ് പ്രസിഡണ്ട്), ബാലാജി.കെ ( സെക്രട്ടറി), വിജയകുമാർ രാരോത്ത് (ജോയിൻ്റ് സെക്രട്ടറി), ഷാജികുമാർ കെ (ട്രഷറർ) എന്നിവരേയും ഓഡിറ്റർമാരായി ടി.ഷാജു (കുന്നത്തുപാലം), പി.വിജയകൃഷ്ണൻ ( നടുവട്ടം) എന്നിവരേയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
പുതിയ പ്രസിഡണ്ട് എം.ഗോപാലകൃഷ്ണൻ സംസാരിച്ചു. സെക്രട്ടറി ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. സ്വാഗത സംഘത്തിനു വേണ്ടി ടി ഷാജു സംസാരിച്ചു. ട്രഷറർ ഷാജുകുമാർ നന്ദി പറഞ്ഞു. സമ്മേളനത്തിൽ പ്രതിനിധികൾ ഉൾപ്പെടെ 100 പേരുടെ പങ്കാളിത്തം ഉണ്ടായി.