“ദുരന്തങ്ങളെ അതിജീവിക്കാൻ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം” -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല

16 മാർച്ച് 2025 വയനാട്
കൽപ്പറ്റ, കമ്പളക്കാട് : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും, അതിന് പ്രാദേശിക സർക്കാറുകൾ ജൈവ വൈവിധ്യസമിതികളേയും ദുരന്തനിവാരണ സംഘങ്ങളേയും ശക്തീകരിച്ചു കൊണ്ട് ഇടപെടണമെന്നും കമ്പളക്കാട് വെച്ചു നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ
മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കരുതേണ്ട കാലാവസ്ഥാ കാര്യങ്ങൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഹ്യൂം സെൻ്റർ ഡയറക്ടർ ഡോ. ടി. ആർ. സുമ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. പി. മത്തായി അധ്യക്ഷനായി. മേഖലാ സെക്രട്ടറി സി. ജയരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ജനാർദ്ദനൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ വി.പി. ബാലചന്ദ്രൻ സംഘടനാ രേഖാ അവതരണം നടത്തി. കേന്ദ്ര നിർവാഹക സമിതിയംഗം ശാലിനി തങ്കച്ചൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ, ജില്ലാ ട്രഷറർ പി. സി. ജോൺ, പരിസര സമിതി കൺവീനർ പ്രൊഫ: കെ. ബാലഗോപാലൻ, പി.ആർ. മധുസൂദനൻ, എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം വൈസ് ചെയർപേഴ്സൺ എം. എം. ഷൈജൽ സ്വാഗതവും കൺവീനർ ഇ. അശോകൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രാജൻ തരിപ്പിലോട്ട് (പ്രസിഡന്റ്), എം. വി. ഓമന (വൈസ് പ്രസിഡന്റ്), കെ. എ. അഭിജിത്ത് (സെക്രട്ടറി), പി. എം. അനൂപ് കുമാർ (ജോ. സെക്രട്ടറി), എം. പി. മത്തായി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.