എറണാകുളം ജില്ലാ വാർഷികം കുന്നത്തുനാട് MLA അഡ്വ. പി വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. തീരക്കടലിൽ മണൽഖനനത്തിന് ടെൻഡർ ക്ഷണിച്ചത് പിൻവലിക്കണം – പ്രമേയം.

എറണാകുളം 2025 ഏപ്രിൽ 12
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികം കുന്നത്തുനാട് MLA അഡ്വ. പി വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ വാസു അധ്യക്ഷനായി.
സുസ്ഥിര വികസനലക്ഷ്യങ്ങൾ പ്രാദേശിക ഇടപെടൽ, സാധ്യതകൾ എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ടി പി ഗീവർഗിസ്, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, കെ കെ ഏലിയാസ്, കെ ആർ ശാന്താദേവി, സജി കെ ഏലിയാസ് എന്നിവർ സംസാരിച്ചു. കോലഞ്ചേരി മേഖലാ ജെൻഡർ വിഷയസമിതി ‘ഞാൻ സ്ത്രീ’ എന്ന സംഗീതശിൽപ്പം അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
ഉദ്ഘാടന സമ്മേളനശേഷം മുൻ പ്രസിഡണ്ടും നിർവ്വാഹക സമിതിയംഗവുമായ ബി രമേഷ് സംഘടനാരേഖ അവതരിപ്പിച്ചു.
തീരക്കടലിൽ മണൽഖനനത്തിന് ടെൻഡർ ക്ഷണിച്ചത് പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കടൽമണൽ ഖനനം യാഥാർഥ്യമായാൽ അമൂല്യമായ മത്സ്യസമ്പത്തും ധാതുക്കളും നഷ്ടപ്പെടും. മത്സ്യത്തൊഴിലാളികളുടെ ജീവിതം തകരും. പാരിസ്ഥിതികാഘാതപഠനം നടത്താതെയും സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയുമുള്ള ടെൻഡർ നടപടി ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.



