ജൂലൈ 6 മാസികാദിനം പെരുമ്പാവൂർ, തൃപ്പൂണിത്തുറ, എറണാകുളം മേഖലകളിൽ മികച്ച തുടക്കം

എറണാകുളം ജില്ലയിൽ ജൂലൈ 6 മാസിക ദിനത്തിൽ എല്ലാ മേഖലകളിലും യൂണിറ്റ് തല മാസികാപ്രചരണത്തിന് തുടക്കമായി. ഗൃഹ സന്ദർശനത്തിലൂടെയും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും വരിക്കാരെ കണ്ടെത്തി. 183 മാസികകൾക്ക് വരിക്കാരുമായി പെരുമ്പാവൂർ മേഖല ഒന്നാമതായി. തൃപ്പൂണിത്തുറ മേഖല 129 മാസിക വരിക്കാരെ ചേർത്തു. ചിട്ടയായ ആസൂത്രണവും പ്രവർത്തനവും ആണ് ഈ മേഖലകളിലെ മികവിന് കാരണമായത്. മാസിക ദിനത്തിൽ എല്ലാ മേഖലകളിലുമായി 760 വാർഷിക വരിക്കാരെയാണ് ജില്ലയിൽ കണ്ടെത്തിയത്.
ജൂലൈ 31 വരെ പ്രത്യേക മാസിക പ്രചരണ പരിപാടി എല്ലാ യൂണിറ്റുകളിലും തുടരും.