കുറിഞ്ചി യുവസമിതി സഹവാസ ക്യാമ്പ് – സംഘാടക സമിതി രൂപീകരിച്ചു  

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവസമിതിയുടെ രണ്ടാം ഘട്ട സഹവാസ ക്യാമ്പ് കുറിഞ്ചി അരിക്കോട് മേഖലയിലെ വെറ്റില പ്പാറയിൽ 2025 ജനുവരി 11, 12 തീയതികളിൽ നടക്കും.

യുവതലമുറയുടെ ജനാധിപത്യ സംവാദങ്ങളുടെയും ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടലുകളുടേയും ഇടമായ യുവസമിതിയുടെ ക്യാമ്പിൽ ശാസ്തബോധവും സാമൂഹിക കാഴ്ചപ്പാട് എങ്ങനെയാണ് പുതിയകാല പ്രവർത്തന വഴികളിലേക്ക് കൊണ്ടുവരിക എന്ന അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. 

സാമൂഹ്യബന്ധങ്ങളിലും രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലും വന്നുചേർന്ന കമ്പോള യുക്തിയുടെയും മതപരതയുടെയും വലിയ സ്വാധീന വലയത്തിലേക്ക് മൊത്തം സമൂഹത്തോടൊപ്പം യുവതലമുറയും അകപ്പെട്ടു പോകുന്നുണ്ട്. ഈയൊരു യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ട് സ്വയം പഠിക്കുകയും പഠിച്ചത് കൊണ്ട് പ്രവർത്തിക്കുകയും നാടിനെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തെ വളർത്തിയെടുക്കുന്നതിന് കൂടി ക്യാമ്പിൽ ലക്ഷ്യമിടുന്നു.

സഹവാസ ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള

സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് സി.പി. സുരേഷ് ബാബു വിശദീകരണം നടത്തി. 

ബേബി മാത്യു ചെയർമാനും കെ.കെ വേണു ഗോപാലൻ ജനറൽ കൺവീനറും ആയ സംഘാടക സമിതി രൂപീകരിച്ചു. 51 അംഗ കമ്മിറ്റിയിൽ വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.

പാടുകണ്ണി സുബ്രമണ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൻ ബേബി മാത്യു അധ്യക്ഷനായി. കുര്യക്കോസ്, തോമസ് മാഷ്, നാരായണൻ , കെ. കെ. വേണുഗോപാലൻ, മഞ്ജുള സി , ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *