പരിഷത്ത് കുട്ടനാട് മേഖലാ വാർഷികം
നെടുമുടി:ആലപ്പുഴ ജില്ലയിലെ നെടുമുടി, ആറ്റുവാത്തല ഗവ. എൽ. പി. സ്കൂളിൽ വച്ചു നടന്നു. മേഖലയിലെ 7 യൂണിറ്റുകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. 10.30 ന് യോഗം ആരംഭിച്ചു. കഴിഞ്ഞ സംഘടനാ വർഷത്തിൽ നമ്മിൽ നിന്നും പിരിഞ്ഞുപോയവരെ മുൻ ജില്ലാ സെക്രട്ടറി ടി. മനു അനുസ്മരിച്ചു. സംഘാടക സമിതി മുഖ്യ ചുമതലക്കാരൻ കെ. എസ്. പ്രദീപ് സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് ടി. ജ്യോതി അധ്യക്ഷ ആയിരുന്നു. പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വാർഷികം ഉൽഘാടനം ചെയ്തു.
അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു കൂട്ടുനിൽക്കുന്ന ഒരു കേന്ദ്രസർക്കാർ ആണ് രാജ്യം ഭരിക്കുന്നത്. ഭരണാധികാരികൾ അന്ധവിശ്വാസങ്ങൾക്ക് എതിരെ നിൽക്കേണ്ടവർ ആണ്. ഇതിനു മുൻപും വിശ്വാസികൾ രാജ്യം ഭരിച്ചെങ്കിലും അവരാരും ഇതുപോലെ പരസ്യമായി അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി ആയിരിക്കെ രാഷ്ട്രപതി ഭവനിൽ ഒരു കൃഷ്ണവിഗ്രഹം വച്ച ഒരു പൂജാമുറി വേണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചെങ്കിലും പ്രധാനമന്ത്രി നെഹ്‌റു ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് സർക്കാർ പണം അനുവദിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയ കാര്യം അദ്ദേഹം സാന്ദർഭികമായി സൂചിപ്പിച്ചു.
തുടർന്ന് മേഖലാ സംഘടനാ രേഖ പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.ടി. പ്രദീപ് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ. ജോസ് പി ജോസഫ്, ടി. ആർ. രാജ്‌മോഹൻ, അരവിന്ദകുമാർ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.
മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണകുമാർ മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അഗസ്റ്റിൻ ജോസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് അടിസ്ഥാനത്തിൽ റിപ്പോർട്ട് ചർച്ച ചെയ്തതിനു ശേഷം യൂണിറ്റ് പ്രതിനിധികൾ ആയ ബൈജു കാരാഞ്ചേരിൽ (രാമങ്കരി), മജിഷ്യൻ മനു മങ്കൊമ്പ് (തെക്കേക്കര), ശ്രീജിത്ത് (നെടുമുടി), ജയ്‌മോൾ (ചമ്പക്കുളം), പി. ടി. ജോസഫ് തായങ്കരി (കൈനകരി) സജി കാവാലം (കാവാലം)എന്നിവർ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു. പൊതു ചർച്ചയിൽ പങ്കെടുത്തു മുതിർന്ന മാധ്യമ പ്രവർത്തകനും, കുട്ടനാട് മേഖലാ കമ്മിറ്റി അംഗവും ആയ എം. ജയചന്ദ്രൻ സംസാരിച്ചു.
കുട്ടനാട്ടിലെ പ്രധാന ജല നിർഗമന തോട് ആയ ആലപ്പുഴ – ചങ്ങനാശ്ശേരി കനാൽ (AC കനാൽ)അഴുക്കുകൾ നീക്കം ചെയ്തു ആഴം കൂട്ടി, തടസ്സങ്ങൾ നീക്കി സുഗമമായ നീരൊഴുക്കിന് പര്യാപ്തം ആക്കി മാറ്റണം എന്ന് യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ കമ്മിറ്റി അംഗം കൈനകരി സുരേഷ്‌കുമാർ ആണ് പ്രമേയം അവതരിപ്പിച്ചത്.
റിപ്പോർട്ടിമേലുള്ള ചർച്ചക്ക് ജോജി കൂട്ടുമ്മേലും, സംഘടനാ രേഖയില്ലന്മേലുള്ള ചർച്ചക്ക് ഡോ.ടി. പ്രദീപും മറുപടി പറഞ്ഞു. ശേഷം ടി. മനു അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ മേഖലാ ഭാരവാഹികളായി ടി ജ്യോതി (പ്രസിഡന്റ് ), പ്രസന്ന സതീഷ്ണകുമാർ (സെക്രട്ടറി ), ബൈജു കാരാഞ്ചേരിൽ, ജയ്മോൾ (വൈസ് പ്രസിഡൻ്റ്മാർ), കെ. എസ്. പ്രദീപ് , എൻ.കെ. രഘുനാഥ് ( ജോയിൻ്റ് സെക്രട്ടറിമാർ), അഗസ്റ്റിൻ ജോസ് ( ട്രഷറർ) സമ്മേളനം അംഗീകാരം നൽകി. ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളേയും യോഗം തെരഞ്ഞെടുത്തു.മേഖലാ വൈസ് പ്രസിഡന്റ് ജയ്‌മോൾ കൃതജ്ഞത രേഖപ്പെടുത്തി.