മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപങ്ങൾക്കെതിരെ തൃശൂരിൽ ഏകദിന ഉപവാസം

0

29/07/23  തൃശ്ശൂർ

“ജനത എന്ന ആശയത്തെ ഭയക്കാത്ത ഭരണകൂടം അത്യന്തം അപകടകരം… പേടിക്കേണ്ടത് – പി.എൻ.ഗോപീകൃഷ്ണൻ”

മണിപ്പൂരിൽ നടക്കുന്ന ഭൂരിപക്ഷ വർഗ്ഗീയ താല്പര്യ വംശീയ കലാപങ്ങൾക്കെതിരെ, കേരള ശാസ്ത്രസാഹിത്യപരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ ഇപ്പോൾ നടക്കുന്നത് ഇന്ത്യയിലെ എല്ലായിടങ്ങൾക്കുമുള്ള ആപൽസൂചനയാണ്. ഇന്ത്യൻ വളർന്നുകൊണ്ടിരിക്കുന്നു ഫാസിസത്തെ ചെറുക്കുന്നതിന് മുൻ മാതൃകകൾ ഇല്ല… നമ്മൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനുള്ള ചുവടുവെപ്പായി പരിഷത്തിന്റെ ഉപവാസത്തെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.
വംശീയ കലാപ൦ എന്ന് ചിത്രീകരിച്ച് ജനങ്ങളെ വ൪ഗ്ഗീയമായി വിഘടിപ്പിച്ച് കൊടു൦ക്രൂതകളിലൂടെ പ്രാദേശിക സമൂഹത്തെ അവരുടെ ആവാസ മേഖലകളിൽ നിന്ന് ആട്ടിപ്പായിച്ച് സാധുസമ്പത്തുക്കൾ ധാരാളമുള്ള മണിപ്പൂരിന്റെ കുന്നിൻ പ്രദേശങ്ങളെ കോ൪പ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനും പ്രകൃതി വിഭവങ്ങളെ ഊറ്റിയെടുക്കാൻ കോ൪പ്പറേറ്റുകൾക്ക് അവസരമൊരുക്കുന്നതിനുമുള്ള ഗൂഡതന്ത്രമാണ് സർക്കാരിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ. സഹദേവ൯ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഉപവാസത്തിന്റെ സമാപന൦ കുറിച്ചുകൊണ്ട് പ്രൊഫ. സി. രവീന്ദ്രനാഥ് സംസാരിച്ചു. മൂലധന ശക്തികൾ പൊതു സമ്പത്തിനെ കൊള്ളയടിക്കാ൯ ഭരണകൂടങ്ങളെ അവയുടെ ഉപകരണങ്ങളാക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളെ വിവിധ മാർഗ്ഗങ്ങളിലൂടെ ഭിന്നിപ്പിച്ച് തങ്ങളുടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഭരണകൂടങ്ങളാണ് മൂലധന ശക്തികളുടെ താല്പര്യ ത്തിന് വശ൦വദരാകുന്നത്. ജനങ്ങളുടെ താല്പര്യങ്ങൾക്കു൦ ക്ഷേമത്തിന്നു൦ ജനാധിപത്യ മൂല്യങ്ങൾക്കു൦ പ്രാധാന്യം നല്കുന്ന സെക്കുലർ ഗവൺമെന്റുകൾക്കേ മൂലധന താല്പര്യങ്ങൾക്ക് തടയിടാനാവൂ. അതിനാൽ സെക്കുലർ ഗവൺമെന്റുകളുടെ പുനസ്ഥാപനത്തിനായുള്ള പ്രവർത്തനങ്ങൾ നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇതിനാവശ്യമായ ആശയ പ്രചാരണത്തിൽ പരിഷത്തിന് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
പി.സി.ഉണ്ണിച്ചെക്കൻ, (സി.പി.ഐ.എ൦.എൽ), കെ.കെ.വത്സരാജ് (സി.പി.ഐ. ജില്ലാസെക്രട്ടറി), കെ. എ. മോഹൻദാസ് (എഴുത്തുകാരൻ), പി. കെ ഡേവീസ് മാസ്റ്റർ, (ജില്ലാപഞ്ചായത്ത് പ്രസിഡന്റ്), പി കെ ഷാജൻ (കോ൪പ്പറേഷ൯ കൌൺസില൪), ഡോ. കവിതാ ബാലകൃഷ്ണൻ, ദീപക് വിശ്വനാഥൻ ( എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി), ഡോക്ടർ.രത്നകുമാരി (വനിതാ കലാസാഹിതി ജില്ലാ പ്രസിഡന്റ്), ഇ എം സതീശൻ (യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി), പ്രസാദ് പാറേരി (എ.ഐ.വൈ.എഫ്), ജോസ് വള്ളൂർ (ഡി.സി.സി. പ്രസിഡന്റ്), അഡ്വക്കേറ്റ് ആശ ഉണ്ണിത്താൻ (ഐ.എ.എൽ), ജയ. കെ. എസ് ( കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി), പ്രൊഫ. കെ. ആ൪. ജനാർദ്ദനൻ, എ. പി. സരസ്വതി എന്നിവർ സംസാരിച്ചു.
സുധീഷ് അമ്മവീട് രചിച്ച “വിലാപ൦” എന്ന ഒറ്റയാൾ നാടകം ആമി. ഇ. എസ് അവതരിപ്പിച്ചു. പരിഷത്ത് ഗാനങ്ങളുടെ ആലാപന൦ , കവിതാലാപന൦, ചിത്രരചന എന്നിവയുണ്ടായി.
ജില്ലാ പ്രസിഡണ്ട് പ്രൊഫ: സി.വിമല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്.ജൂന സ്വാഗതവും, ദീപ ആന്റണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *